Header 1 vadesheri (working)

നിലക്കലിൽ അക്രമികൾ അഴിഞ്ഞാടി , നാളെ സംസഥാന ഹർത്താൽ

Above Post Pazhidam (working)

പമ്പ : ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള സമരം അക്രമത്തിലേക്ക് കലാശിച്ചു .നാളെ സംസ്ഥാനത്ത് കർമ്മ സമിതി ഹർത്താൽ പ്രഖ്യാപിച്ചു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍. .ഹർത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനം നിശ്ചലമാകുമെന്ന് ഉറപ്പായി .നിലക്കലിൽ പോലീസ് സാന്നിധ്യത്തിൽ അക്രമികൾ അഴിഞ്ഞാടി നിരവധി മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു .

First Paragraph Rugmini Regency (working)

ksrtc damage

ഉച്ചക്ക് ശേഷം കൂടുതൽ പോലീസ് എത്തിയ ശേഷമാണ് അക്രമികളെ തുരത്തിയോടിച്ചത് .കെ എസ് ആർടി എസ് ബസുകൾ കല്ലെറിഞ്ഞു തകർത്തതോടെ കെ എസ് ആർ ടി സി സർവീസ് നിറുത്തിവച്ചു . ഇതോടെ ദർശനം കഴിഞ്ഞു പമ്പയിൽ തിരിച്ചെത്തിയ ഭക്തർ ബസ് കിട്ടാതെ പമ്പയിൽ കുടുങ്ങി കിടക്കുകയാണ് . സംഘർഷസാധ്യത കണക്കിലെടുത്തു പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിൽ പത്തനംതിട്ട കലക്ടർ വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും ഇവിട‍ങ്ങളിൽ അനുവദിക്കില്ലെന്നു കലക്ടർ വ്യക്തമാക്കി.

Second Paragraph  Amabdi Hadicrafts (working)

നിലയ്ക്കലിൽ ബുധനാഴ്ച പലതവണ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സമരക്കാർ നിർത്താതെ കല്ലെറിഞ്ഞതോടെ പൊലീസും തിരിച്ചെറിഞ്ഞു. മാധ്യമങ്ങളുടേതടക്കം ഒട്ടേറെ വാഹനങ്ങൾ തകർത്തു.

3 പൊലീസുകാർക്കും 5 പ്രതിഷേധക്കാർക്കും ഗുരുതര പരുക്കേറ്റു. അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ സന്നിധാനത്ത് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അതേസമയം, അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്നു ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. അയ്യപ്പഭക്തരുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ബിജെപിക്കും ആർഎസ്എസിനുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. വാഹനങ്ങൾ അടിച്ചുതകർത്തു. വനിതാ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. ന്യൂസ്18 റിപ്പോർട്ടർ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദ് ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ടായിരുന്നു .