മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ ഒടുവിൽ രാജിവച്ചു

">

ദില്ലി: മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ഒടുവിൽ രാജിവച്ചു. സ്വന്തം നിലയ്ക്ക് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തില്‍ എംജെ അക്ബര്‍ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ നിയമവഴിയില്‍ നേരിടുമെന്ന് എംജെ അക്ബര്‍ വിശദമാക്കി. നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് ആരോപണം ഉന്നയിച്ച്രത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബും തുറന്നെഴുതി. ‘മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്. ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. മന്ത്രി ദില്ലിയിലെത്തിയതിന് പിന്നാലെ അക്ബറിനോട് രാജിവയ്ക്കാൻ ഉടൻ ആവശ്യപ്പെടണമെന്നാവശ്യ്പ്പെട്ട് ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക ഗസാല വഹാബ് രംഗത്തെത്തി. രാജി വച്ചില്ലെങ്കിൽ വിദേശ രാജ്യങ്ങൾ അക്ബറിനെ ബഹിഷ്ക്കരിക്കണമെന്നും ഗസാല ആവശ്യപ്പെട്ടിരുന്നു. അക്ബറിനെ സംരക്ഷിക്കുന്നത് ബിജെപിക്ക് മുറിവേല്‍പ്പിക്കുമെന്ന് മുൻ എബിവിപി നേതാവ് രശ്മി ദാസ് കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിൻറെ നയത്തിന് വിരുദ്ധമാണ് അക്ബറിനോടുള്ള സമീപനമെന്ന് സംഘപരിവാറിനൊപ്പം നില്‍ക്കുന്ന മുൻ എബിവിപി നേതാവ് രശ്മി ദാസ് പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷതം ഏല്പിക്കുമെന്നും രശ്മി ദാസ് തുറന്നടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors