Header 1 vadesheri (working)

അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്ത് പീഡപ്പിക്കുന്ന സർക്കാർ നീക്കം അവസാനിപ്പിക്കണം.. ഹിന്ദു പാർലമെൻറ്

Above Post Pazhidam (working)

ഗുരുവായൂർ : വിശ്വാസം സംരക്ഷിക്കാൻ പ്രാർത്ഥനായജ്ഞവുമായി തെരുവിൽ ഇറങ്ങുന്നവരെ ജയിലിലടക്കാൻ തുടങ്ങിയാൽ കേരളത്തിലെ ജയിലുകൾ തികയാതെ വരുമെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് ഹിന്ദു പാർലമെന്റ് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ സ്വാമി ഹരിനാരായണൻ പ്രസ്താവിച്ചു.
സംസ്ഥാനത്തുടനീളം അയ്യപ്പഭക്തൻമാരെ അറസ്റ്റ് ചെയ്ത് പീഡപ്പിക്കുന്ന സർക്കാർ നീക്കം അവസാനിപ്പിക്കണം.
അടിയന്തിരാവസ്ഥക്ക് സമാനമായ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ശബരിമല വിശ്വാസങ്ങളെ അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും വിശ്വാസി സമൂഹം പരാജയപ്പെടുത്തും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പരാജയങ്ങളിൽ നിന്നും സർക്കാർ പാഠം പഠിക്കണം.
വിശ്വാസങ്ങളെ വ്രണപ്പെടുത്തി കൊണ്ട് സർക്കാർ വിശ്വാസികളോട് ഒരു യുദ്ധപ്രഖ്യാപനത്തിനാണ് ഒരുങ്ങുന്നത്.
സർക്കാർ അവിശ്വാസികളുടേത് മാത്രമല്ല വിശ്വാസികളുടെ വിശ്വാസങ്ങളും വികാരങ്ങളും സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.
ഗാന്ധിയൻ സമരമാർഗ്ഗങ്ങളെ സർക്കാർ നേരിടുന്നത് അക്രമത്തിന്റെ മാർഗ്ഗത്തിലാണ്.
ഇത് ഒരു തരത്തിലും ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല.
ഇതിനെതിരെ വിശ്വാസി സമൂഹത്തെ അണിനിരത്തുമെന്ന് സ്വാമി ഹരിനാരായണൻ പറഞ്ഞു .
കഴിഞ്ഞ 18 ന് പമ്പയിൽ സമാധാനപരമായി ശരണ മന്ത്രജപം നടത്തുന്നതിനിടയിലാണ് തന്നെയും, സഹപ്രവർത്തകരെയും അറസ്റ്റ് ചെയത് കള്ള കേസുകൾ ചുമത്തി ജയിലിലടച്ചത്.

First Paragraph Rugmini Regency (working)