വിരവിമുക്ത ദിനാചരണം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനംചെയ്തു .

">

തൃശ്ശൂർ : ദേശീയ വിരവിമുക്തി ദിനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം സെന്‍റ ് ക്ലെയെഴ്സ് ഹയര്‍ സെക്കണ്ട റി സ്കൂളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വ്വഹിച്ചു. ശുചിത്വം വ്യക്തികളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് തുടങ്ങേണ്ടതെന്നും അതുവഴി ശുചിത്വബോധവും ആരോഗ്യവുമുള്ള സമൂഹത്തിനെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് മേയര്‍ പറഞ്ഞു. ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം എല്‍ റോസി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്‍റ ് കളക്ടര്‍ പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ ഡിവിഷണല്‍ കൗണ്‍സിലര്‍ മഹേഷ് കെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. ബേബിലക്ഷ്മി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ബിന്ദു തോമസ്, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ഉണ്ണികൃഷ്ണന്‍, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹരിതാദേവി ടി.എ. തുടങ്ങിയവര്‍ പങ്കെടുത്തു.എല്ലാ സ്കൂളുകളും അംഗന്‍വാടികളും വഴി 1 മുതല്‍ 19 വരെ വയസുള്ള കുട്ടികള്‍ക്ക് വിരക്കെതിരെ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി.

മണ്ണില്‍നിന്ന്ആഹാരത്തിലൂടെയും മറ്റും ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും ദോഷകരമാണ്. മണ്ണിലൂടെ ആഹാരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോര്‍ത്തിയെടുക്കുന്നതുമൂലം കുട്ടികളിലുാകുന്ന വിളര്‍ച്ച, വളര്‍ച്ചമുരടിപ്പ്, പ്രസരിപ്പ് ഇല്ലായ്മ, മറ്റ് വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമുാകുമെന്നും രാജ്യത്തിന്‍റെ സമഗ്രവികസന ത്തിന് എല്ലാ കുട്ടികളും വര്‍ഷത്തില്‍ ര് തവണ കഴിക്കേത് അത്യന്താപേക്ഷിതമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors