Header 1 = sarovaram
Above Pot

ശബരിമല – ചിത്തിര ആട്ടവിശേഷം വിജയം കണ്ടത് ഹിന്ദു പാർലമെന്റിന്റെ നയതന്ത്രജ്ഞതയെന്ന്

പത്തനംതിട്ട : ശബരിമല വിഷയത്തെ രാഷ്ട്രീയവൽക്കരിച്ചും കലാപകലുഷിതമാക്കിയും കേരളത്തിന്റെ സാമൂഹ്യ അന്തരീഷത്തെ മലീമസമാക്കാനുള്ള നീക്കത്തിന് തടയിടാൻ കഴിഞ്ഞത് ഹിന്ദു പാർലമെന്റിന്റെ നയതന്ത്ര വിജയം. ഹിന്ദുക്കളിലെ 108 ഓളം സാമുദായിക സംഘടനകളുടെയും, ആദ്ധ്യാത്മിക മഠങ്ങളുടെയും ട്രസ്റ്റുകളുടെയും കൂട്ടായ്മയാണ് ഹിന്ദു പാർലമെന്റ്.
എൻ എസ് എസും ,എസ് എൻ ഡി പി യും ഒഴികെ മറ്റെല്ലാ സമുദായിക സംഘടനകളും ഇതിൽ അംഗ സംഘടനകളാണ് -ഒരു കാലത്ത് എസ് എൻ ഡി പി ക്ക് ആയിരുന്നു ചെയർമാൻ സ്ഥാനം – എന്നാൽ വെള്ളാപ്പള്ളി നടേശൻ ബി ജെ പി യുമായി അടുത്തതോടെ സ്ഥാനം ഒഴിഞ്ഞു.
കേരളത്തിലെ മൂന്നാമത്തെ പ്രബല സമുദായമായ വിശ്വകർമ്മ മഹാസഭക്കാണ് ഇപ്പോൾ ചെയർമാൻ സ്ഥാനം.

വ്യക്തമായ രാഷ്ട്രീയ ചായ്‌വുകൾ ഇല്ലാത്ത സ്വതന്ത്ര ഹിന്ദു പ്രസ്ഥാനം എന്നത് ഹിന്ദു പാർലമെന്റിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകമാണ് – സർക്കാറിനുൾപ്പെടെ സമുദായിക സംഘടനകളുമായുള്ള ആശയ വിനിമയത്തിന് ഹിന്ദു പാർലമെന്റ് സഹായകരമാണ്.
ശബരിമല വിഷയത്തിൽ തുടക്കം മുതലേ യുവതീ പ്രവേശനത്തിന് എതിരായ നിലപാടുകളാണ് ഹിന്ദു പാർലമെന്റ് കൈകൊണ്ടത്.അതുകൊണ്ടുതന്നെ പ്രയാർ ഗോപാലകൃഷ്ണൻ, രാഹുൽ ഈശ്വർ എന്നിവരൊക്കെ ഇവരുടെ പിന്തുണയും വേദികളും ഉറപ്പു വരുത്തി – ഒക്ടോബർ 2 ന് ആദ്യമായി പ്രത്യക്ഷ സമര പരിപാടികൾക്ക് തുടക്കമിട്ടതും ഹിന്ദു പാർലമെന്റായിരുന്നു –

Astrologer

തുലാമാസ പൂജക്ക് നടതുറന്നപ്പോൾ ഡോ.ഹരിനാരായണസ്വാമി (ഹിന്ദു പാർലമെന്റ് ആത്മീയ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), കോട്ടയ്ക്കകം ജയകുമാർ, രാകേഷ് ശർമ്മ എന്നീ ഹിന്ദു പാർലമെന്റ് നേതാക്കൾ ഉൾപ്പെടെ നിരവധി പേർ അറസ്റ്റ് വരിച്ച് ജയിൽവാസം അനുഷ്ഠിച്ചിരുന്നു.
എന്നാൽ ചിത്തിര ആട്ടവിശേഷത്തിന് നിരവധി പ്രവർത്തകരെ എത്തിക്കുവാൻ നീക്കം ഉണ്ടായെങ്കിലും സർക്കാറുമായി സമാന്തരമായി നടത്തിയ സമാധാന ശ്രമങ്ങൾ വിജയം കാണുകയായിരുന്നു – യുവതികൾ എത്തിയാൽ അവരെ പോലിസിനെ ഉപയോഗിച്ചു തന്നെ തിരിച്ചു വിടാം എന്ന് സർക്കാർ ഉറപ്പ് മുഖവിലക്കെടുത്ത ഹിന്ദു പാർലെമെന്റ് സംഘർഷം സൃഷ്ടിച്ച് അവസരം മുതലെടുക്കുവാനുള്ള കുത്സിത കക്ഷികളുടെ ആഗ്രഹത്തിന് വിഘാതമായി-

ശബരിമല കലാപഭൂമി ആയാലുള്ള അപകടം മണത്ത സർക്കാറും വാക്കുപാലിച്ചു.
ഒക്ടോബർ 3ന് കോട്ടയം പത്രസമ്മേളനത്തിൽ ഹിന്ദു പാർലമെന്റ് നേതാക്കൾ ഈ അനൗപചാരിക ഉടമ്പടി യെ കുറിച്ച് പറഞ്ഞപ്പോളും മാധ്യമങ്ങൾ വിശ്വസിക്കാൻ വിമുഖരായിരുന്നു – എന്നാൽ ചിത്തിര ആട്ടവിശേഷ ദിവസത്തെ പോലീസിന്റെ പെരുമാറ്റവും ,മലയിലുണ്ടായ സംഭവ വികാസങ്ങളും കൂട്ടി വായിച്ചാൽ ഹിന്ദു പാർലമെന്റിന്റെ നയതന്ത്ര വിജയത്തിന്റെ വ്യക്തത മനസ്സിലാകും –
രക്തചൊരിച്ചിൽ ഒഴിവാക്കി ലക്ഷ്യം നേടുന്നതും യുദ്ധതന്ത്രം തന്നെ –

Vadasheri Footer