Madhavam header
Above Pot

ശബരിമലയിൽ ബിന്ദുവും കനകലതയും ദർശനം നടത്തി , ഓപ്പറേഷൻ വകുപ്പ് മന്ത്രിയെ അറിയിക്കാതെ

ശബരിമല: നേരത്തെ ശബരിമല ക്ഷേത്രത്തിന് തൊട്ടടുത്ത് വരെ എത്തിയ ശേഷം പോലീസ് നിർബന്ധിച്ചു തിരിച്ചിറക്കിയ ബിന്ദുവും കനക ലതയും ശബരിമലയിൽ ദർശനം നടത്തി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മലകയറിഇരുവരും 3.45 നോടുകൂടിയാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

bindu kanakalatha sabarimala

Astrologer

പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. യുവതികൾ കയറിയതിനെ തുടർന്ന് നട അടച്ചിട്ട് ശുദ്ധിക്രിയക്ക് ശേഷം ശബരിമല നട തുറന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധിക്രിയയ്ക്ക് ശേഷമാണ് നട തുറന്നത്. പതിനെട്ടാം പടിയിലൂടെ സന്നിധാനത്തേക്ക് തീർത്ഥാടകരെ കയറ്റിവിട്ട് തുടങ്ങി. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെയാണ് പരിഹാരക്രിയ നടന്നത്. പരിഹാര ക്രിയ നടന്ന സമയത്ത് സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റിയിരുന്നു. തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യത്തിൽ ബോര്‍ഡിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വിശദമാക്കിയിരുന്നു.

ദേവസ്വം മന്ത്രി പോലും അറിയാതെ മുഖ്യമന്ത്രിയുടെ ആഫീസിന്റെ അനുഗ്രഹത്തോടെയാണ് ഇരുവരും ദർശനം നടത്തിയത് . മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂർ യാത്രയിലായിരുന്ന മന്ത്രി കടകംപിള്ളി സുരേന്ദ്രൻ വിവരം അറിഞ്ഞത് യുവതികൾ ദർശനം കഴിഞ്ഞു തിരിച്ചു പമ്പയിൽ എത്തിയ ശേഷം മാത്രം . കഴിഞ്ഞ ഡിസംബര്‍ 24ന് ദര്‍ശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു.. അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർദേശിച്ചതിനെത്തുടർന്ന് പോലീസ് ഇരുവരെയും നിർബന്ധിച്ചു ഇറക്കുകയായിരുന്നു

പിന്നീട് ഇരുവരും പൊലീസ് സംരക്ഷണയിലായിരുന്നു. ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സഹോദരന്‍ പരാതി കൊടുത്തിരുന്നു. . മുന്‍കൂട്ടി അറിയിക്കാതെ പമ്പയിലെത്തി ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കനക ദുര്‍ഗയും താനും ഏതാനും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. ഭക്തരുടെ ഭാഗത്തു നിന്നും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല ബിന്ദു വിശദമാക്കി . 5 മണിയോടെ യുവതികൾ തിരിച്ച് പമ്പയിലെത്തി. .

യുവതികളെ ശബരിമല കയറ്റിയ നടപടി കൊടുംക്രൂരതയെന്നും യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി വിശദമാക്കി. പ്രതിഷേധം എങ്ങനെ വേണമെന്ന് ശബരിമല കർമ്മസമിതിയും സന്യാസിമാരും തീരുമാനിക്കും. ബിജെപി അരയും തലയും മുറുക്കി ഒപ്പമുണ്ടാകുമെന്നും പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രി വിശ്വാസവഞ്ചന കാണിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. വരും മണിക്കൂറുകളിൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്നും എം ടി രമേശ് പറഞ്ഞു.

Vadasheri Footer