Madhavam header
Above Pot

എസ് കെ എസ് എസ് എഫ് ട്രൈസനേറിയം നാളെ വൈകീട്ട് .

ഗുരുവായൂർ: എസ് കെ എസ് എസ് എഫ് 30- വാർഷികത്തിന്റെ ഭാഗമായി നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ട്രൈസനേറിയം ചൊവ്വല്ലൂർപ്പടി ക്ലസ്റ്റർ സമ്മേളനം നാളെ വൈകീട്ട് 6.30ന് ചൊവ്വല്ലൂർപ്പടി സെന്റെറിൽ മർഹും തൊഴിയൂർ ഉസ്താദ് നഗറിൽ നടക്കും.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബശീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്യും.
ക്ലസ്റ്റർ പ്രസിഡണ്ട് ശിഹാബുദ്ധീൻ തങ്ങൾ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണവും ജില്ലാ പ്രസിഡണ്ട് മഅറൂഫ് വാഫി ആമുഖ പ്രസംഗവും നടത്തും. അബ്ദുസ്സലാം ദാരിമി, അബ്ദുൽ കാദർ ദാരിമി, ഇസ്മാഈൽ റഹ്മാനി, ശാഹുൽ ഹമീദ് റഹ്മാനി, കെ.എ മൊയ്തുണ്ണി ഹാജി, അബ്ദുൾറശീദ് കുന്നിക്കൽ, മജീദ് ഹാജി ഗുരുവായൂർ മുസ്തഫ ഹാജി ബ്രന്മകുളം, മജീദ് ഹാജി ചൊവ്വല്ലൂർ, സത്താർ ദാരിമി, ബശീർ ദാരിമി, ഷെഫീഖ് ഫൈസി, സിറാജ് തെന്നൽ, ആർ എം റാഫി ജമാൽ ഹാജി മതിലകത്ത്, ഹാരിസ് ചൊവ്വല്ലുർപ്പടി, അബ്ദുൽ അസീസ് ഹാജി’ അബ്ദുറഹീം അഫ്ദലി, അബ്ദുസ്സലാം കുന്നിക്കൽ, ഷനോജ് തൈക്കാട്, റിസ്വാൻ ചൊവ്വല്ലൂർപ്പടി എന്നിവർ സംബന്ധിക്കും.

Vadasheri Footer