Above Pot

എസ്.കെ.എം.എം.എ ജില്ല സൗഹൃദ സംഗമം 11ന് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധനയത്നത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ (എസ്.കെ.എം.എം.എ) തൃശ്ശൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ല സൗഹൃദ സംഗമം 11ന് രാവിലെ 9.30 ന് ഗുരുവായൂർ ആർവീസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിൽ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചു നടക്കുന്ന ഭിന്നിപ്പിൻ്റെ പ്രവണതകളെ മാനവീക ഐക്യത്തിലൂടെ ഇല്ലായ്മ ചെയ്യാനാണ് സമസ്ത എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. വിവിധ മതങ്ങൾ മുന്നോട്ടു വെക്കുന്ന മാനവിക തലങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന സൗഹൃദ സംഗമം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.

Astrologer

മതപണ്ഡിതന്മാരും, സാമൂഹിക സാംസ്കാരിക നായകരും പങ്കെടുക്കുന്ന സംഗമത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡൻറുമായ ശൈഖുനാ എം.കെ. അബ്ദുൾഖാദർ മുസലിയാർ അധ്യക്ഷനാവും. . സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഉസ്താദ് പി.ടി. കുഞ്ഞിമുഹമ്മദ് മുസലിയാർ പ്രാർത്ഥന നിർവഹിക്കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഓണമ്പിളളി മുഹമ്മദ് ഫൈസി, പ്രബുദ്ധകേരളം പത്രാധിപർ തൃശ്ശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമ മഠം സ്വാമി നന്ദാത്മജാനന്ദ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ, സമസ്ത ജില്ലാ ജോയിൻറ് സെക്രട്ടറി അൻവർ മുഹിയിദ്ധീൻ ഹുദവി എന്നിവർ വിഷയാവതരണം നടത്തും.

എൻ ഷംസുദ്ധീൻ എംഎൽ.എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എസ്.കെ.എസ്. എസ്.എഫ്. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് മഹറൂഫ് വാഫി ആമുഖപ്രഭാഷണം നടത്തും. എസ്.കെ.എം.എം.എ സംസ്ഥാന വർക്കിങ്ങ് സെക്രട്ടറി കെ.കെ.എസ്.തങ്ങൾ വെട്ടിച്ചിറ, ആചാര്യ സി.പി നായർ ഗുരുവായൂർ, പാലയൂർ ചർച്ച് വികാരി ഫാദർ വർഗ്ഗീസ് കരിപ്പേലി, ഗുരുവായൂർ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ എന്നിവർ സ്നേഹസന്ദേശം നൽകും.

ഗുരുവായൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോ. കെ.ബി സുരേഷ്, മോഹനകൃഷ്ണൻ ഓടത്ത്, നാരായണൻ നമ്പൂതിരി, ടി.എൻ മുരളി, റഹ്മാൻ തിരുനെല്ലൂർ, അഡ്വ.രവി ചങ്ക്ത്ത്, അഡ്വ. കെ.വി മോഹനകൃഷ്ണൻ, പി.ഐ ആേൻ്റാ, വി.വി വേണുഗോപാൽ, ആർ.എ അബൂബക്കർ, ആൻ്റോ തോമസ്, അഡ്വ. ടി.എസ്.അജിത്ത്, ബിജുലാൽ, ഡോ. രാമചന്ദ്രൻ, മുഹമ്മദ് യാസിൻ, അഡ്വ. സെബി, വിനീത്.എം., സലീം, ഡോ. കൃഷ്ണദാസ്, ജോൺസൺ, മുരളി കൈമൾ, ഗഫൂർ അയോധ്യ, പോളി സുവർണ, മുരളി അകമ്പടി എന്നിവർ പങ്കെടുക്കും.

സംഘാടകസമിതി ജനറൽ കൺവീനർ അബ്ദുൾഖാദർ ദാരിമി ട്രഷറർ ആർ.വി മുഹമ്മദ് ഹാജി, സി.എ മുഹമ്മദ്റഷീദ്, സി.എച്ച് റഷീദ്, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പോഷകഘടകങ്ങളുടെ ജില്ലാ നേതാക്കളായ സി.കെ കുഞ്ഞിത്തങ്ങൾ വടക്കാഞ്ചേരി, ബഷീർ ഫൈസി ദേശമംഗലം, അബ്ദുൾ കരീം ഫൈസി പൈങ്കണ്ണിയൂർ, ഹംസ ബിൻ ജമാൽ റംലി, സുലൈമാൻ അൻവരി കോട്ടോൽ, ടി.എസ് മുഹമ്മദ്കുട്ടി ബാഖവി, അബൂബക്കർ ഫൈസി ചെങ്ങമനാട്, സി.എ.അബ്ദുൾ ലത്തീഫ്
ഹൈത്തമി, മൊയ്തീൻകുട്ടി മുസലിയാർ കേച്ചേരി, വി.എം ഇല്യാസ് ഫൈസി, ഷറഫുദ്ദീൻ മൗലവി വെമ്പേനാട്, ഇസ്മയിൽ റാനി, സയ്യിദ് ഇമ്പിച്ചിക്കോയതങ്ങൾ പന്തല്ലൂർ, പി.കെ സലീം ഹാജി കടങ്ങോട്, ഉമ്മർ മുളളൂർക്കര, ടി.എസ് മമ്മി, വി.പി ഷാഹിദ് കോയ തങ്ങൾ, ഇബ്രാഹിം
ഫൈസി പഴുന്നാന, ഉമർ അൻവരി പോർക്കളങ്ങാട്, സത്താർ ദാരിമി, അബ്ദുൾ റഷീദ് ഹാജി കുന്നിക്കൽ, ആർ.എം റാഫി തൈക്കാട്, സിറാജ് തെന്നൽ, ഹാരിസ് ചൊവ്വല്ലൂർപടി, ഷെരീഫ് ചിറക്കൽ എന്നിവർ സംസാരിക്കും.

വാർത്താ സമേളനത്തിൽ സംഘാടകസമിതി ചെയർമാൻ ത്രീ സ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, ജനറൽ കൺവീനർ അബ്ദുൾ ഖാദർ ദാരിമി, ട്രഷറർ ആർ.വി.മുഹമ്മദ് ഹാജി, കോർഡിനേറ്റർ ഷാഹുൽ ഹമീദ് റഹ്മാനി, എസ്.കെ.എം.എം.എ. ജില്ല ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം, വർക്കിങ്ങ് പ്രസിഡൻറ് ഇബ്രാഹിം ഫൈസി പഴുന്നാന, സെക്രട്ടറി ഉമ്മർ മാസ്റ്റർ മുളളൂർക്കര എന്നിവർ സംബന്ധിച്ചു.

Vadasheri Footer