Madhavam header
Above Pot

എസ് എഫ് ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ് ഐ യെ സ്ഥലം മാറ്റി

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജ്​ വധശ്രമകേസിലെ ഒന്നാം പ്രതിയും ​എസ്​.എഫ്​.ഐ യൂണിറ്റ്​ പ്രസിഡന്‍റുമായ ശിവരഞ്​ജിത്തിന്‍്റെ വീട്ടില്‍ നിന്ന്​ഉത്തരകടലാസും കായികവിഭാഗം ഡയറക്​ടറുടെ സീലും​ പിടിച്ചെടുത്ത എസ്​.ഐക്ക്​ സ്ഥലംമാറ്റം.ക​േന്‍റാണ്‍മ​ന്‍്റെ എസ്​.ഐ ബിജുവിനെയാണ്​ സ്ഥലം മാറ്റിയത്​. സ്​പെഷ്യല്‍ ബ്രാഞ്ച്​ എസ്​.ഐ ഷാഫിക്ക്​ വീണ്ടും ചുമതല നല്‍കി.

new consultancy

Astrologer

ശിവരഞ്ജിത്തി‍​​​ന്‍്റെ വീട്ടില്‍ നിന്ന്​ കേരള സര്‍വകലാശാലയുടെ എഴുതാത്ത നാല്​ ബണ്ടില്‍ ഉത്തരക്കടലാസുകളാണ്​ പൊലീസ് പിടിച്ചെടുത്തത്​. ​ഇയാളുടെ ആറ്റുകാല്‍ ചിറമുക്കിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അഡീഷനല്‍ ഷീറ്റുകളും കേരള യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയത്. പരിശോധന നടത്തുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ബന്ധുക്കൾ മർദിക്കാനും ശ്രമമുണ്ടായി . കന്റോണ്‍മെന്റ് എസ്.ഐയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

buy and sell new

.

Vadasheri Footer