Header 1 = sarovaram
Above Pot

രുചിയിൽ മാത്രമല്ല , സത്യസന്ധതയിലും കോഫീ ഹൗസിന് പെരുമ

ഗുരുവായൂർ : മറന്ന് വെച്ച സ്വർണാഭരണങ്ങൾ തിരിച്ചു കൊടുത്തു മാതൃകയായി ഇന്ത്യൻ കോഫീ ഹൌസ് ജീവനക്കാർ . ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കോഫീ ഹൗസിലെ ജീവനക്കാർ ആയ അജിത്, ആശിഷ് എന്നിവർക്കാണ് രാവിലെ കോഫീ ഹൗ സിലെ മേശയിൽ നിന്നും ബാഗ് ലഭിച്ചത് .ബാഗ് കാഷ്യറുടെ കൗണ്ടറിൽ ഏല്പിച്ചു , ബാഗ് തുറന്നു നോക്കുമ്പോഴാണ് ബാഗിൽ ആഭരണങ്ങൾ കണ്ടെത്തിയത് ഉടൻ തന്നെ മാനേജർ പോലീസിനെ വിവരം അറിയിച്ചു , പോലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ നിൽക്കുന്നതിനിടെ, ബാഗ് നഷ്ടപെട്ട പയ്യോളി സ്വദേശിയായ സതീഷ് ബാബുവും കുടുംബവും കോഫീ ഹൗസിൽ എത്തി.

Astrologer

തുടർന്ന് സ്റ്റേഷനിൽ വെച്ച് പോലീസ് സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ ഇവർക്ക് കൈമാറി . മകൾക്ക് വിവാഹ സമ്മാനമായി നൽകിയ ആഭരണങ്ങൾ സ്വന്തം വീട്ടിൽ വെച്ചാണ് മകൾ ജോലി സ്ഥലത്തേക്ക് പോയത് . വീട്ടിൽ വെച്ച് പോന്നാൽ കള്ളന്മാർ കൊണ്ട് പോകുമോ എന്ന് ഭയന്ന് സതീഷ് കുമാറും ഭാര്യയും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുമ്പോൾ ആഭരണം അടങ്ങിയ ബാഗ് കയ്യിൽ കൊണ്ട് വരികയായിരുന്നു . ഭക്ഷണം കഴിച്ചു മുറിയിൽ തിരിച്ചെത്തിയപ്പപ്പോഴാണ് ബാഗ് കയ്യിലില്ലെന്ന് ഇവർക്ക് മനസിലായത് .

Vadasheri Footer