Above Pot

കെട്ടിട നമ്പർ ലഭിക്കുനതിനായി വ്യാജ രേഖ ,പ്രതി പിടിയിൽ.

ഗുരുവായൂർ : കെട്ടിട നമ്പർ ലഭിക്കുനതിനായി വ്യാജ രേഖകൾ ഉണ്ടാക്കി ഗുരുവായൂർ മുനിസിപ്പൽ ഓഫീസിൽ സമർപ്പിച്ചയാൾ പിടിയിൽ പാലുവായ് ഏങ്ങടി വീട്ടിൽ അപ്പു മകൻ ഷനിൽ 32 ആണ് പിടിയിലായത്. ഗുരുവായൂർ നഗരസഭയിൽപ്പെട്ട പാലുവായ് അരീക്കര വീട്ടിൽ ഇക്കാവു മകൻ രാമു എന്നയാൾ 2014 ൽ വീട് വെക്കുന്നതിനുള്ള പെർമിറ്റ് വാങ്ങിയ ശേഷം വീട് പണി കഴിഞ്ഞ് 2022 ൽ വീടിൻ്റെ പ്ലാൻ തയ്യാറാക്കിയ ഷനിൽ വ്യാജ പൊസഷൻ സർട്ടിഫിക്കറ്റും , ലാൻ്റ് ടാക്സ് രശീതിയും കംപ്ലീഷൻ പ്ലാനിനോട് ഒപ്പം സമർപ്പിച്ചു


രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയ മുൻസിപ്പൽ സെക്രട്ടറി ടെം മ്പിൾ പോലിസ് സ്റ്റേഷനിൽ പരാതി നൽകി. കേസ്സ് രജിസ്റ്റർ ചെയ്ത് ടെംമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി പി അഷറഫ് ഷനിലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി അന്വേഷണ സംഘത്തിൽ എസ്.ഐ സി. ജിജോ ജോൺ. സീനിയർ സിവിൽ പോലീസ് ഓഫീസർ ബാസ്റ്റിൻ സിങ്ങ് എന്നിവരും ഉണ്ടായിരുന്നു

Vadasheri Footer