Header 1 = sarovaram
Above Pot

ഗുരുവായൂരിൽ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയതിൽ റെക്കോർഡ് വരുമാനം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ നെയ് വിളക്ക് ശീട്ടാക്കിയതിൽ റെക്കോർഡ് വരുമാനം 30,79,960 രൂപയാണ് നെയ് വിള ക്ക് വകയിൽ ക്ഷേത്രത്തിലേക്ക് ലഭിച്ചത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം ആരംഭിച്ചത് മുതൽ ആദ്യമായാണ് ഇത്രയധികം തുക ലഭിക്കുന്നത്

Astrologer

മൂവായിരത്തിൽ അധികം പേരാണ് പേരാണ് ഈ സൗകര്യം ഉപയോഗിച്ച് ദർശനം നടത്തിയത് .തുലാഭാരം വഴിപാട് വഴി 21, 42,420 രൂപ യാണ് ലഭിച്ചത് .6,10,374 രൂപയുടെ പാൽ പായസവും ,1,85,580 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി 167 വിവാഹം ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നു .535 കുരുന്നുകൾക്ക് ചോറൂണും നൽകി ഞായറാഴ്ച 79,35,405 രൂപയാണ് ഭണ്ഡാര ഇതര വരുമാനമായി ഇന്ന് ലഭിച്ചത്

വൈശാഖ മാസത്തിലെ ഭക്തജന തിരക്ക് പരിഗണിച്ച് ഇന്നലെ മുതൽ ജൂൺ ആറ് വരെ രാവിൽ ആറു മുതൽ ഉച്ചക്ക് രണ്ട് വരെ സ്‌പെഷൽ ദർശനം നിറുത്തലാക്കിയത് , പണം വാങ്ങി തൊഴാൻ സൗകര്യം ചെയ്തു കൊടുക്കുന്ന തൊഴിയിക്കൽ മാഫിയക്ക് വൻ തിരിച്ചടി ആണ് ഉണ്ടായത്

Vadasheri Footer