Header Saravan Bhavan

റിട്ട :എ ഡി എം .എ കെ വാസുദേവൻ അനുസ്മരണ സമ്മേളനം ടി. എൻ .പ്രതാപൻ എം.പി ഉൽഘാടനം ചെയ്തു

Above article- 1

ചാവക്കാട് : റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടറും, അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായിരുന്ന എ കെ വാസുദേവൻ അനുസ്മരണ സമ്മേളനം ടി എൻ പ്രതാപൻ എം പി ഉൽഘാടനം ചെയ്തു
ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയും,സത്യസന്ധതമായ നിലപാടും വളയാത്ത നട്ടെല്ലുമായി ജനങ്ങളെ സേവിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം എന്ന് പ്രതാപൻ അനുസ്മരിച്ചു

ബ്ലാങ്ങാട് ജനകീയ കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ ബ്ലാങ്ങാട് എസ്എൻഡിപി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ .എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ കെ.വി.അബ്ദുൽ ഖാദർ,മാധ്യമ പ്രവർത്തകൻ കെ.സി.ശിവദാസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയ മുസ്താഖ് അലി,കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂക്കൻ കാഞ്ചന,വാർഡ് മെംമ്പർ ഷീജ രാധാകൃഷ്ണൻ,സി.കെ.വേണു എന്നിവർ പ്രസംഗിച്ചു.

Vadasheri Footer