കോണ്‍ഗ്രസിന് ആര്‍എസ്‌എസിന്റെ വോട്ട് വേണ്ട : കെ മുരളീധരൻ

">

ഗുരുവായൂർ : താൻ ആരെയും വിധവ ആക്കുകയോ ,മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് വടകര യു ഡി എഫ് സ്ഥാനാർഥി കെ മുരളിധരൻ അഭിപ്രായപ്പെട്ടു കോൺഗ്രസ് എന്നും അക്രമ രാഷ്ട്രീയത്തിന് എതിരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വടകരയിലേക്ക് പോകുന്നതിനു മുൻപ് ഗുരുവായൂർ ദർശന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്രത്തിൽ യു പി എ സർക്കാർ അധികാരത്തിൽ വരും കേരളത്തിൽ യു ഡി എഫ് വൻ വിജയം കാഴ്ച വെക്കും മുരളീധരൻ പറഞ്ഞു .

കോണ്‍ഗ്രസിന് ആര്‍എസ്‌എസിന്റെ വോട്ട് വേണ്ടെന്നും മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനവിഭാഗം തന്നെ പിന്തുണയ്ക്കുമെന്നും കെ.മുരളീധരന്‍ നേരത്തെ തൃശൂരിൽ അഭിപ്രായപ്പെട്ടു വടകരയില്‍ കോ-ലീ-ബി സഖ്യമാണെന്ന സിപിഎമ്മിന്റെ ആരോപണം തുരുമ്ബിച്ച്‌ പഴകിയതാണെന്നും ഇനി ഇതൊന്നും ചിലവാകില്ലെന്നും വടകരയില്‍ ശക്തമായ ത്രികോണ മത്സരമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.കോണ്‍ഗ്രസിന് ഒപ്പം എല്ലാ മതവിഭാഗക്കാരും നില്‍ക്കും. ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും അത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നും എന്നാല്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചരണം ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

എന്നാല്‍ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചരണം ഉണ്ടാകുമെന്നും അത് ആര്‍ക്കെങ്കിലും നേരെ വിരല്‍ചൂണ്ടിയാല്‍ താന്‍ ഉത്തരവാദിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചാണ് വടകരയിലേക്ക് പോകുന്നത്. എന്നാല്‍ ഇതുകൊണ്ടെന്നും യു.ഡി.എഫ് വിജയം തടുക്കാന്‍ കഴിയില്ലെന്ന് മുരളീധരന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors