728-90

ഗുരുവായൂരിൽ ചൊവ്വാഴ്ച രാത്രി രണ്ടിടത്ത് അഗ്നിബാധ

Star

ഗുരുവായൂർ: നഗരസഭയുടെ ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ വളം നിർമാണ ശാലയിലും, മനാഫ് സ്റ്റോഴ്‌സിലും അഗ്നി ബാധ ഉണ്ടായി . ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വളം നിർമാണ ശാലയിൽ തീപിടിത്തം ഉണ്ടായത്. മീറ്റർ ബോർഡ്, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നു പറയുന്നു. ബസ് സ്റ്റാന്റിന് എതിർ വശമുള്ള മനാഫ് സ്റ്റോഴ്‌സിൽ അഗ്നി ബാധയുണ്ടായത് ചൊവ്വാഴ്ച അർദ്ധ രാത്രി യാണ് . ഷട്ടറിന് പുറത്ത് ഉള്ള ഗ്ലാസ് കവറിനിനുള്ളിൽ ആണ് തീ കണ്ടത് .സമീപത്തെ ഓട്ടോ ഡ്രൈവർ മാർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു .അവർ എത്തി ഗ്ലാസ് പൊട്ടിച്ഛ് തീകെടുത്തി കമ്പ്യൂട്ടർ യു പി എസിൽ നിന്നാണ് തീ പടർന്നത് പെട്ടെന്ന് കെടുത്തിയതിനാൽ കാര്യമായ നാശനഷ്ടം ഉണ്ടായില്ല