Post Header (woking) vadesheri

രോഗികളുടെ എണ്ണത്തിൽ തൃശ്ശൂരിന് രണ്ടാം സ്ഥാനം, ജില്ലയില്‍ 2,908 പേര്‍ക്ക് കൂടി കോവിഡ്,ടി പി ആർ 12.01%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : രോഗികളുടെ എണ്ണത്തിൽ തൃശ്ശൂരിന് രണ്ടാം സ്ഥാനം, ജില്ലയില്‍ ചൊവ്വാഴ്ച്ച 2,908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,293 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,478 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,34,931 ആണ്. 3,20,640 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.01% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍  ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2,886 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ  08 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 178 പുരുഷന്‍മാരും 202 സ്ത്രീകളും പത്ത് വയസ്സിനു താഴെ 116 ആണ്‍കുട്ടികളും 95 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 246
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 576
സര്‍ക്കാര്‍ ആശുപത്രികളില്‍ – 422
സ്വകാര്യ ആശുപത്രികളില്‍ – 448
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 905

കൂടാതെ 6,973 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,348 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 404 പേര്‍ ആശുപത്രിയിലും 1944 പേര്‍ വീടുകളിലുമാണ്.

     24,221 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 16,672  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,333 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 216 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 25,05,212 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


മാടക്കത്തറ, ദേശമംഗലം, വരവൂര്‍, വലപ്പാട്, ഏങ്ങണ്ടിയൂര്‍, പാഞ്ഞാള്‍, തോണൂര്‍ക്കര, വരന്തരപ്പിളളി, തൃക്കൂര്‍ എന്നിവിടങ്ങളില്‍ നാളെ (04) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,101 41,622
മുന്നണി പോരാളികള്‍ 39,456 27,220
18-44 വയസ്സിന് ഇടയിലുളളവര്‍ 3,20,500 34,612
45 വയസ്സിന് മുകളിലുളളവര്‍ 8,68,066 4,53,376
ആകെ 12,77,123 5,56,830