കുന്നംകുളത്ത് മൊബൈല്‍കടയിൽ കവർച്ച .2 ലക്ഷം രൂപയുടെ ഫോണുകള്‍ മോഷണം പോയി.
കുന്നംകുളം: കുന്നംകുളത്ത് മൊബൈല്‍കടയിൽ കവർച്ച .2 ലക്ഷം രൂപയുടെ ഫോണുകള്‍ മോഷണം പോയി . കുന്നംകുളം ഗുരുവായൂര്‍ റോഡിലെ പെട്രോള്‍ പമ്പിന് സമീപമുള്ള മൊബൈല്‍ ഹട്ട് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു കവർച്ച നടന്നതെന്ന് കരുതുന്നു മെയിന്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടയുടെ ചുവരിനോട് ചേര്‍ന്നുള്ള ഭിത്തി തുരന്ന് ഷോപ്പിനകത്തെ എ.സി മാറ്റി മോഷ്ട്ടാവ് അകത്ത് കടക്കുകയായിരുന്നു.
ചുവരിനോട് ചേര്‍ന്ന് പുറത്ത് വലിയ ഫ്‌ളക്‌സ് ഉണ്ടായിരുന്നതിനാല്‍ ഇതിന്റ മറവില്‍ ഇരുന്നാണ് മോഷ്ടാവ് ഷോപ്പിനുള്ളിലേക്ക് കടക്കാനുള്ള വലിയ ദ്വാരം ഉണ്ടാക്കിയത്. 21,000, 19,000 , 45,000, 15,000 രൂപ വിലവരുന്ന 10 ഫോണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.. രാവിലെ 10 മണിയേടെ കടയുടമ എത്തി ഷോപ്പ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് ഇവര്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഫോറന്‍സിക്, ഡോഗ് സ്വാകാഡും പരിശോധനക്കായി എത്തിയിരുന്നു.ഏറെ ദിവസം സ്ഥാപനം നിരീക്ഷിച്ച ശേഷമാണ് ഇവിടെ മോഷണം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. കുന്നംകുളം എസ്.എച്ച്.ഒ. കെ.ജി സുരേഷ്, എസ്.ഐ. ഇ.ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി