Post Header (woking) vadesheri

റോഡിലെ മരണക്കുഴി, തെങ്ങിൻതൈ നട്ട് യൂത്ത് കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : കൈരളി ജംഗ്ഷനിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചാരം തടസ്സപ്പെടുത്തുന്ന മരണക്കെണിയായി മാറിയിട്ടുള്ള കുഴിയിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻതൈ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരംയൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി നിഖിൽ ജി.കൃഷ്ണൻ ഉദഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി.എസ്.സൂരജ് മുഖ്യപ്രഭാഷണം നടത്തി .

Ambiswami restaurant

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രെട്ടറി വി.എസ്.നവനീത് അധ്യക്ഷനായി .നഗരസഭാ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ,കോൺഗ്രസ്സ് നേതാക്കളായ ഒ.കെ.ആർ .മണികണ്ഠൻ,ബാലൻ വാറണാട്ട്,പ്രതീഷ് ഓടാട്ട്,രഞ്ജിത്ത് പാലിയത്ത്,എ.കെ.ഷൈമിൽ,വേദുരാജ്,കെ.ഡി.പ്രശാന്ത്,എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ശ്രീനാഥ് പൈ,ഡിപിൻ ചാമുണ്ഡേശ്വരി,നിധിൻ.എം,മുഹമ്മദ് റാഫി,അഭിനവ് ഷാജി എന്നിവർ സമരത്തിന് നേതൃത്വം നൽകി

Second Paragraph  Rugmini (working)