Header 1 vadesheri (working)

സാമ്പത്തിക സംവരണ ബിൽ ലോക സഭ പാസാക്കി

Above Post Pazhidam (working)

ന്യൂഡല്‍ഹി: മുന്നോക്കകാരിലെ പിന്നോക്കാർക്ക് വേണ്ടിയുള്ള സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. ഇനി രാജ്യസഭയുടെ കടമ്ബയാണ് ബില്ലിന് മുന്നിലുള്ളത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. ലോകസഭയിൽ 323 പേര്‍ അനുകൂലിച്ച്‌ വോട്ട് ചെയ്തു. എതിര്‍ത്തുവോട്ട് ചെയ്തത് മൂന്നുപേര്‍ മാത്രമാണ്. കോണ്‍ഗ്രസും സിപിഎമ്മും വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍, എഐഎഡിഎംകെ ഇറങ്ങിപ്പോയി. മുസ്ലിം ലീഗിന്റെ രണ്ടു പേരും , അസദുദ്ദീന്‍ ഒഒവൈസിയും എതിര്‍ത്തുവോട്ടുചെയ്തു.

First Paragraph Rugmini Regency (working)

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പ ത്തിക സംവരണം ലഭിക്കുമെന്ന് ബില്‍ അവതരിപ്പിച്ച്‌ സാമൂഹിക നീതിമന്ത്രി താവര്‍ ചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു. നിലവിലെ സംവരണത്തെ ബാധിക്കില്ലെന്നും താവര്‍ ചന്ദ് ഗെഹ്‌ലോട്ട് വ്യക്തമാക്കി. സാമ്പ ത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പ ത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയാല്‍ ഉടന്‍ ബില്‍ നിയമമാകുമെന്നും് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാന്‍ അദ്ദേഹം വിവിധ കക്ഷികളോട് ആവശ്യപ്പെട്ടു. ഈ ബില്‍ പൊതുതൊഴില്‍ നിയമനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപന നിയമനങ്ങള്‍ക്കും ബാധകമായിരിക്കും. സാമ്പ ത്തിക സംവരണം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുമുണ്ടായിരുന്നു. സംവരണത്തിന് 50 ശതമാനം എന്ന പരിധി സുപ്രീംകോടതി നിശ്ചയിച്ചത് ബില്ലിനെ ബാധിക്കില്ല. പൊതുവിഭാഗത്തിലുള്ള സാമ്പ ത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ള സംവരണമാണ് ബില്‍ വിഭാവനം ചെയ്യുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ബില്‍ ജെപിസിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെ.വി തോമസ് എംപിയാണ് ഈ ആവശ്യമുന്നയിച്ചത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ ബിജെപി നേരിട്ട പരാജയത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട നീക്കമാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തിരക്കിട്ട നീക്കം. സര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വാഗ്ദാനം ചെയ്യുന്നതാണ് ബില്‍. എന്നാല്‍ തൊഴില്‍ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മ രൂക്ഷമാണ്. കേന്ദ്ര നയങ്ങള്‍ തൊഴില്‍ നഷ്ടപ്പെടുത്താനാണ് ഇടയാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Second Paragraph  Amabdi Hadicrafts (working)

രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും ശിവസേനയും ബില്ലിനെ പിന്തുണച്ചു. അതേസമയം യുവാക്കള്‍ക്ക് വ്യാജസ്വപ്‌നങ്ങളും, തെറ്റായ പ്രതീക്ഷകളും നല്‍കി വഴിതെറ്റിക്കുന്നതാണ് ബില്ലെന്ന് ടിഎംസി എംപി സുധീപ് ബന്ദോപാധ്യായ പറഞ്ഞു. സിപിഎം ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെങ്കിലും അവസാന മിനിറ്റില്‍ ബില്‍ അവതരിപ്പിച്ച രീതിയെയാണ് എതിര്‍ക്കുന്നതെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. കീഴ് വഴക്കമനുസരിച്ച്‌ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എല്ലാവരുമായും ഇത്തരം ബില്ലുകള്‍ എടുക്കും മുമ്ബ് ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍, ഈ ബില്‍ ധൃതി പിടിച്ചാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഓരോ വ്യക്തിയുടെയും അക്കൗണ്ടില്‍ 15 ലകഷം ഇടുമെന്ന മോദിയുടെ വാഗ്ദാനം നടപ്പാക്കിയിരുന്നെങ്കില്‍, ഈ ബില്ലിന്റെ ആവശ്യമേ വരില്ലെന്നായിരുന്നു എഐഎഡിഎംകെ എംപി തമ്ബി ദുരൈയുടെ അഭിപ്രായം. എട്ടുകാരണങ്ങളാണ് ബില്ലിനെ എതിര്‍ക്കാന്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒഒവൈസി നിരത്തിയത്. ഇത് ഭരണഘടനയോടുള്ള വഞ്ചനയാണ്. അംബേദ്കറെ അപമാനിക്കലാണ്. നമ്മുടെ ഭരണഘടന സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരെന്ന പദവി അംഗീകരിക്കുന്നില്ല. സവര്‍ണര്‍ എന്നാണ് തൊട്ടുകൂടായ്മ അനുങവിച്ചത്. സവര്‍ണര്‍ പിന്നോക്കമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ വിവരങ്ങളില്ല, ഒവൈസി പറഞ്ഞു. കോടതി നിയമം റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ തിരക്കിട്ടുള്ള ബില്‍ അവതരണം എല്ലാ കക്ഷികളെയും അത്ഭൂതപ്പെടുത്തി. ചര്‍ച്ചയില്‍ പല കക്ഷികളും ഉന്നയിച്ചതും സര്‍ക്കാര്‍ അനാവശ്യധൃതി കാട്ടിയെന്നാണ്.

124ാമത് ഭരണഘടന ഭേദഗതി ബില്‍ 2019 എന്നാണ് ബില്ലിന്റെ പേര്. 2005ലെ 95-ാമത് ഭേദഗതി നിയമത്തില്‍ വീണ്ടും ഭേദഗതി വരുത്തുകയാണ് ബില്‍ ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ 15-ാം അനുച്ഛേദം അഞ്ചാം ഉപവകുപ്പ് അനുസരിച്ച്‌ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഏതു വിഭാഗത്തിനും ഉന്നമനത്തിന് വേണ്ടി പുതിയ ഭേദഗതികള്‍ കൊണ്ടു വരാം എന്ന വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതി ഭേദഗതി ബില്‍ കൊണ്ടു വന്നിരിക്കുന്നത്.

ഭരണഘടനയുടെ 16-ാം അനുച്ഛേദത്തിന്റെ നാലാം ഉപവകുപ്പില്‍ ഏതു പിന്നോക്ക അവസ്ഥയിലുള്ള ഏതു വിഭാഗത്തിനും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടി നിയമഭേദഗതി ചെയ്യാമെന്ന വകുപ്പും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.തൊഴില്‍ മേഖലയിലെ നിയമനങ്ങള്‍ക്കു പുറമേ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉള്‍പ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അണ് എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ ഈ ഭേദഗതി ബാധകമാകും. ഭരണഘടനയുടെ 30-ാം അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകള്‍ക്ക് ബാധകമല്ലാതാക്കിയിട്ടുണ്ട്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സര്‍ക്കാരിന് കുടുംബത്തിന്റെ വരുമാനവും മറ്റു സാമ്ബത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ സമയസമയങ്ങളില്‍ പുനര്‍ നിര്‍വചിക്കാന്‍ ആകുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.