Madhavam header
Above Pot

ഗുരുവായൂരിൽ പായസവിതരണം സ്റ്റീൽ പാത്രത്തിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പായസം വിതരണം ഇനി മുതൽ സ്റ്റീൽ പാത്രത്തിലും .ബുധനാഴ്ച രാവിലെ മുതൽ സ്റ്റീൽ പാത്രത്തിൽ പായസ വിതരണം ആരംഭിക്കും .അര ലിറ്റർ ,ഒരു ലിറ്റർ കൊള്ളുന്ന പാത്രമാണ് ഇപ്പോൾ എത്തിയിട്ടുള്ളത് . അര ലിറ്റർ പായസത്തിന് 90 രൂപയും ഒരു ലിറ്റർ കൊള്ളുന്ന പാത്ര ത്തിന് 100 രൂപയുമാണ് സ്റ്റീൽ പത്രത്തിന്റെ വില . .45 രൂപയുടെ പായസം വാങ്ങാൻ 90 രൂപയുടെ പാത്രം എത്രപേർ വാങ്ങുമെന്ന് ജീവനക്കാർ തന്നെ ആശങ്ക പങ്ക് വെക്കുന്നു .പഴയതുപോലെ പ്ലാസ്റ്റിക് ഡബ്ബയിൽ പായസ വിതരണം ഇനിയും തുടരും പതുക്കെ മുഴുവൻ പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്റ്റീൽ പത്രത്തിന്റെ വരവ് എന്നറിയുന്നു .

Vadasheri Footer