Post Header (woking) vadesheri

കാലടിയിലെ ഗവേഷക സംഗമം 2023 സമാപിച്ചു

Above Post Pazhidam (working)

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023 സമാപിച്ചു. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി അഞ്ഞൂറോളം ഗവേഷകരും അൻപതോളം വിഷയവിദഗ്ധരും ഗവേഷക സംഗമത്തിൽ പങ്കെടുത്തു. 23 സെഷനുകളിലായി 57 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Ambiswami restaurant

അഞ്ച് പ്ലീനറി സെഷനുകളും നടന്നു. ലാംഗ്വേജ് ബ്ലോക്കിൽ നടന്ന സമാപന സമ്മേളനത്തിൽ റിസർച്ച് സ്കോളേഴ്സ് മീറ്റ് ക്യുറേറ്റർ പ്രൊഫ. പി. പവിത്രൻ അധ്യക്ഷനായിരുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമാപന സന്ദേശം നൽകി. ക്യുറേറ്റർമാരായ പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൺ തോമസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ ഡയറക്ടർ പ്രൊഫ. കെ. ശ്രീലത, റിസർച്ച് സ്കോളേഴ്സ് മീറ്റ് കൺവീനർ ഡോ. ബിജു വിൻസന്റ് എന്നിവർ പ്രസംഗിച്ചു. ‘

Second Paragraph  Rugmini (working)

അന്തർവൈജ്ഞാനിക ഗവേഷണവും പ്രദേശപഠനവും’ എന്ന വിഷയത്തിൽ രാവിലെ നടന്ന പ്ലീനറി സെഷനിൽ ഡോ. പി. വി. രാമൻകുട്ടി, പ്രൊഫ. സുനിൽ പി. ഇളയിടം, പ്രൊഫ. ടി. വി. മധു, പ്രൊഫ. എബി കോശി, ഡോ. കവിത ബാലകൃഷ്ണൻ, ഡോ. അഭിലാഷ് മലയിൽ എന്നിവർ പങ്കെടുത്തു. മാർഗി മധു മോഡറേറ്ററായിരുന്നു.