Above Pot

ഗുരുവായൂർ ദേവസ്വത്തിലെ നിർമാണ പ്രവർത്തി സ്പോൺസർ മാർക്ക് , ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള നിർമാണ പ്രവർത്തികൾ സ്പോൺസർമാരെ കൊണ്ട് ചെയ്യിക്കുന്നത് ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമെന്ന് ആക്ഷേപം . കൃഷ്ണനുണ്ണി കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള 1994 ജനുവരി 10 ലെ OP 2071/93 നമ്പർ ഹൈക്കോടതി ഉത്തരവിലും ,മറ്റൊരു ഹൈക്കോടതി വിധിയിലും പറയുന്നത് സ്പോൺസർമാരെ കൊണ്ട് നിർമാണ പ്രവർത്തികൾ ചെയ്യിക്കരുത് എന്നാണ് . സ്‌പോൺസർമാർ വരികയാണെങ്കിൽ അവരിൽ നിന്നും സംഭാവന സ്വീകരിച്ചു ദേവസ്വം നേരിട്ട് നിയമാനുസൃതമായ നടപടികളിലൂടെ മാത്രമെ നിർമാണ പ്രവർത്തികൾ ചെയ്യാൻ പാടുള്ളു എന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ഇപ്പോൾ ദേവസ്വത്തിൽ മുഴുവൻ നിർമാണവും സ്പോൺസർ കണ്ടെത്തി യാണ് ചെയ്യിക്കുന്നത് പതിനഞ്ച് കോടി രൂപ ചിലവിൽ പുന്നത്തൂർ ആനക്കോട്ടയുടെ നവീകരണം അഞ്ചു കോടി രൂപ ചെലവിൽ പുതിയ ഗോശാല നിർമാണം തുടങ്ങി 25 കോടിയുടെ നിർമാണ പ്രവർത്തികൾ ആണ് സ്പോൺസർമാരെ കൊണ്ട് ചെയ്യിക്കാൻ ദേവസ്വം നടപടി ആരംഭിച്ചിരിക്കുന്നത് . ആനക്കോട്ട നവീകരണത്തിന്റെ കമ്മീഷനെ സംബന്ധിച്ച് ചില ഭരണ സമിതി അംഗങ്ങളും ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ഉദ്യോഗസ്ഥയും മരാമത്ത് വിഭാഗത്തിലെ ചിലരും തമ്മിൽ ഒന്നാം ഘട്ട ചർച്ച നടന്നു കഴിഞ്ഞു. ആദ്യ തവണ വിഹിതം പണമായി വിതരണം ചെയ്തു കഴിഞ്ഞു എന്ന വിവരവും പുറത്തു വരുന്നണ്ട്

Astrologer

വർഷങ്ങൾ ആയി ദേവസ്വത്തിലെ എല്ലാ നിർമാണ പ്രവർത്തികളും ചെയ്യുന്നത് രണ്ടേ രണ്ടു കരാറുകാർ മാത്രമാണ് , ഇപ്പോൾ മലബാറിൽ നിന്നും പുതിയ ഒരു കരാറുകാരനും രംഗപ്രവേശനം ചെയ്തിട്ടുണ്ട്. സ്വാതികൻ എന്ന് പാർട്ടി മേനി നടിക്കുന്ന ചെയർമാനെ ഇരുട്ടിൽ നിർത്തിയാണ് കോടികളുടെ കൊള്ളക്ക് ഈ മാഫിയ നീക്കം നടത്തുന്നതത്രെ

Vadasheri Footer