Madhavam header
Above Pot

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി തിരിച്ചു നൽകണം : ഹൈക്കോടതി .

കൊച്ചി: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനെന്നും ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ പറയുന്നു. ബിജെപി നേതാവ് എൻ നാഗേഷ് അടക്കമുള്ളവർ നൽകിയ ഒരുകൂട്ടം ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.

ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം പണം നൽകിയത് നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ ഫുൾ ബഞ്ച് വിധിച്ചിരിക്കുന്നത്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വം ബോർഡിന് അവകാശമുള്ളൂ. അത് വേറാർക്കും കൈമാറാൻ അവകാശമില്ല. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതിയുടെ ഫുൾബഞ്ച് ഉത്തരവിൽ നിരീക്ഷിക്കുന്നു.

Astrologer

ഇത് ദേവസ്വം നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ആ നിയമത്തിന്‍റെ പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകൂ എന്നും ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ പറയുന്നു. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ പ്രവർത്തനപരിധിയിലോ, അധികാരപരിധിയിലോ വരില്ല. ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്നത് ഹൈക്കോടതി ഡിവിൽൻ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവ് നിർദേശിക്കുന്നു. പ്രളയകാലത്തും കൊവിഡ് കാലത്തുമായി 10 കോടി രൂപയാണ് ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഗുരുവായൂർ ക്ഷേത്രം ഒരു മതേതര സ്ഥാപനമാണെന്ന്‌ പറഞ്ഞു ദേവസ്വം ഹൈക്കോടതിയിൽ അഫിഡവിറ്റ് നൽകിയിരുന്നു . ക്ഷേത്രത്തിന് പുറത്തുള്ള കാണിക്ക വഞ്ചിയിൽ അന്യ മതസ്ഥർ കാണിക്ക ഇടാറുണ്ടെന്നും , ദേവസ്വം നടത്തുന്ന ആശുപത്രി സ്‌കൂൾ എന്നിവയിൽ അന്യമതസ്ഥർക്ക് പ്രവേശനം നൽകുന്നുണ്ടെന്നും അത് കൊണ്ട് ഇതൊരു മതേതര സ്ഥാപനമായി കാണണം എന്നാണ് ദേവസ്വം നൽകിയ അഫിഡവിറ്റിൽ പറഞ്ഞിരുന്നത് . ഹൈക്കോടതി അതെല്ലാം ചുരുട്ടി കൂട്ടി കൊട്ടയിൽ എറിഞ്ഞു.

ഇതിനെതിരെയാണ് ബിജെപി നേതാവ് എൻ നാഗേഷ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. ഗുരുവായൂർ ​ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺ​ഗ്രസ് പ്രാദേശിക നേതൃത്വവും രം​ഗത്തെത്തിയിരുന്നു. ഗുരുവായൂർ ദേവസത്തിന് എതിരായ കോടതിവിധി
ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസിന്റെ ഏകാധിപത്യ നടപടിക്ക് ലഭിച്ച തിരിച്ചടി ആണെന്നും ഭക്തരോട് ചെയർമാൻ മാപ്പ് പറഞ്ഞു ചെയർ മാൻ രാജി വെക്കണമെന്നും ബി ജെ പി നേതാവ് എ നാഗേഷ് ആവശ്യപ്പെട്ടു

Vadasheri Footer