Post Header (woking) vadesheri

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകം ?

Above Post Pazhidam (working)

കണ്ണൂർ∙ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി നേരിട്ടെത്തി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി.

Ambiswami restaurant

Second Paragraph  Rugmini (working)

രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്. ഈ സംശയത്തിന് ബലം നൽകുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് കിട്ടിയതിന് പിന്നാലെയായിരുന്നു രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് വടകര റൂറൽ എസ്‍പി അർധരാത്രി പരിശോധന നടത്തിയത്.

Third paragraph

പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരുന്നു. റിപ്പോർട്ടിലെ സംശയങ്ങൾ ദൂരീകരിക്കാനാണ് എസ്പി നേരിട്ട് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി എടുത്തത്. ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു എസ്പിയുടെ പ്രതികരണം