Header 1 vadesheri (working)

രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, അസൂയയും കുശുമ്ബും മത്സരവും: സന്തോഷ് പണ്ഡിറ്റ്

Above Post Pazhidam (working)

കൊച്ചി : നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്ബോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിചാരണയുടെ അന്തിമ ഘട്ടത്തില്‍ നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്. സൂപ്പര്‍ താരങ്ങളടക്കം ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

First Paragraph Rugmini Regency (working)

എന്നാല്‍ നടിക്കൊപ്പം നിന്ന ചില നടികള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു, ഇവര്‍ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്ന് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു. രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Second Paragraph  Amabdi Hadicrafts (working)

പണ്ഡിറ്റിന്റെ നിലപാട് ..

പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്ഷം കഴിയുന്നു . അന്ന് മുതല്‍ ഈ നിമിഷം വരെ നടിയോടോപ്പോം , അവര്‍ക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാന്‍ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു .

ഈ കാലയളവില്‍ അവരോടോപ്പോം നിന്നിരുന്ന പല നടി-നടന്മാര്‍ കൂറുമാറി, സാക്ഷികള്‍ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടര്‍ വരെ രാജിവെച്ച്‌ പോവുക ആണ്.. കഷ്ടം … നടി- നടന്മാര്‍ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവര്‍ക്കെതിരെ പ്രതികരിച്ചില്ല .

രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍ . കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകക്ക് നീതി കിട്ടുവാന്‍ അവര്‍ എന്ത് ചെയ്തു ?

ആര്‍ജവമുള്ള സിനിമാക്കാര്‍ ആയിരുന്നെങ്കില്‍ പണ്ടേ അവര്‍ക്ക് നീതി ലഭിച്ചേനെ. എന്നാല്‍ അസൂയയും കുശുമ്ബും, മത്സരവും,

ചില പണ്ടത്തെ പ്രതികാരം തീര്‍ക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.

ചിലര്‍ പ്രഹസനങ്ങള്‍ നടത്തി ഈയ്യിടെ മുതലക്കണ്ണീര്‍ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു .

(ചിലര്‍ ഇരയുടെ കൂടെ, ചിലര്‍ വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിച്ച്‌ കൂടെ , ചിലര്‍

പള്‍സര്‍ സുനിക്കൊപ്പം . അവന്റെ കൂടെയും ?….)

(വാല്‍കഷ്ണം .. ഇരയെന്നു മറ്റുള്ളവര്‍ പറഞ്ഞു…. എന്നാല്‍ താന്‍ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്ഷം കൊണ്ട് തെളിയിച്ചു…. Good , great..)