Header 1 = sarovaram
Above Pot

ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം .

ഗുരുവായൂർ : ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം , കേരള സർവീസ് റൂൾ പ്രകാരം 48 മണിക്കൂർ റിമാന്റിൽ കഴിഞ്ഞ ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് ചട്ടം . ഗുരുവായൂർ ദേവസ്വം ജീവനക്കാർ സംസ്ഥാന സർവീസ് റൂൾ ആണ് പിന്തുടരുന്നത് . . അതനുസരിച്ചു കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ റിമാൻഡിൽ ആയപ്രണവ് സിസുഭാഷിനെതിരെ ദേവസ്വം നടപടി എടുക്കേണ്ടതാണ് എന്നാണ് ഒരു വിഭാഗം ജീവനക്കാർ ചൂണ്ടി കാട്ടുന്നത്

Astrologer

അതെ സമയം ദേവസ്വത്തിലെ കംപ്യുട്ടർ വിഭാഗത്തിൽ നിയമിച്ചതാൽക്കാലിക ജീവനക്കാരുടെ കാലാവധി കഴിഞ്ഞെങ്കിലും ഇപ്പോഴും തസ്തികയിൽ തുടരുകയാണ് . ഇവരുടെ കാലാവധി നീട്ടി കൊടുക്കാൻ വേണ്ടി ദേവസ്വം സർക്കാരിന് എഴുതിയെങ്കിലും സർക്കാർ ഇത് വരെ അനുമതി നൽകിയിട്ടില്ല . സർക്കാർ അനുമതി ഇല്ലാതെയാണ് കംപ്യുട്ടർ വിഭാഗത്തിലെ ജീവനക്കാർ ഇപ്പോൾ ജോലി ചെയ്യുന്നത് .

ഇതിനു പുറമെ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ ഗുരുവായൂർ ദേവസ്വം മുഖം തിരിച്ചു നിൽക്കുകയാണ് എന്നാണ് ആക്ഷേപം . സുപ്രീം കോടതി ചോദിക്കുന്ന ചോദ്യങ്ങൾക്ക് സമയത്തിന് ദേവസ്വം മറുപടി കൊടുക്കാത്തതിന് തുടർന്ന് കേസ് അനന്തമായി നീണ്ടു പോകുകയാണ് . ഡിസംബർ 12 ന് വെച്ച കേസ് സമയത്തിന് ദേവസ്വം മറുപടി നൽകാതിരുന്നതോടെ വീണ്ടും നീട്ടി വെച്ചു . അഞ്ച് വർഷമായി ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടന്നു വരുന്നുണ്ട് . കേസ് നീണ്ടു പോകുന്നതോടെ പലർക്കും പുതിയ ജോലി കണ്ടെത്താനുള്ള പ്രായപരിധി നഷ്ടപ്പെടും എന്നുള്ളതാണ് ജീവനക്കാരുടെ ആശങ്ക

Vadasheri Footer