Above Pot

യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത രണ്ടു പേർക്ക് പത്ത് വർഷം കഠിന തടവ്

ചാവക്കാട് : പ്രണയം നടിച്ച് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്സിൽ യുവാക്കളെ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയുമടക്കാൻ ചാവക്കാട് കോടതി ഉത്തരവ്.
തളിക്കുളം തമ്പാൻ കടവിൽ തൈവളപ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ ബിനേഷ് എന്ന ബിനു 35 വയസ്സ് , വാടാനപ്പള്ളി ഫാറൂഖ് നഗർ ഒല്ലേക്കാട്ടിൽ അശോകൻ മകൻ അനുദർശ് എന്ന അനൂപ് 32 വയസ്സ് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ആജ് സുദർശൻ പത്ത് വർഷം കഠിന തടവിനും അമ്പതിനായിരം രൂപ വീതം ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചത്.

First Paragraph  728-90

പിഴ തുക നഷ്ടപരിഹാരമായി ഇരയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ ജോലി ചെയ്തു വന്നിരുന്ന യുവതിയെ രക്തം ദാനം ചെയ്യാൻ വന്ന ഒന്നാം പ്രതി ബിനേഷ് പരിചയപ്പെടുകയും തുടർന്ന് പ്രണയം നടിച്ച് വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. ഗൾഫിൽ പോകുകയാണെന്നും രണ്ട് വർഷം കഴിഞ്ഞേ തിരികെ വരികയുള്ളൂ എന്നും ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംഭവ ദിവസം ഉച്ചയ്ക്ക് നാട്ടിക ഗവൺമെന്റ് കോളേജിനടുത്തുള്ള പെട്രോൾ പമ്പിനടുത്തേയ്ക്ക് വിളിച്ച് വരുത്തി കാറിൽ ആര്യ പാടം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് വില്ലകൾ പണിതു കൊണ്ടിരിക്കുന്നതിനടുത്ത് മണ്ണ് റോഡിനരികിൽ കാർ നിർത്തി യുവതിയെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സുഹൃത്തായ അനുദർശിനോട് യുവതിയെ കാറിൽ യുവതിയുടെ വീടിനടുത്ത് ഇറക്കിവിടാൻ പറയുകയും ബിനേഷ് സ്ഥലം വിടുകയും ചെയ്തു.

Second Paragraph (saravana bhavan

new consultancy

അനുദർശ് മറ്റൊരു സുഹ്യത്തിനെ വിളിച്ചുവരുത്തി കാർ ഓടിപ്പിക്കുകയും യുവതിയെ വാഹനത്തിൽ വെച്ച് നിരവധി തവണ പീഡനത്തിനരയാക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ യുവതിയെ ത്യശൂർ റെയിൽവെ സ്റ്റേഷനിൽ കൊണ്ട് വിടുകയായിരുന്നു. തുടർന്ന് യുവതി വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ബിനേഷും അനുദർശും ഒത്തുചേർന്ന് തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്ന യുവതിയുടെ മൊഴിയും തൃശൂർ മെഡിക്കൽ കോളേജിലെ പ്രൊഫസർ കൂടിയായ ഡോക്ടർ സീനയുടെ മൊഴിയും നിർണ്ണായകമായി. ഇതാദ്യമായാണ് ഒരു ക്രിമിനൽ കേസ്സിൽ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ബി.സുനിൽകുമാർ, അഡ്വ. കെ.ആർ.രജിത് കുമാർ എന്നിവർ ഹാജരായി.
buy and sell new