Header 1 vadesheri (working)

രമ്യയെ തിരഞ്ഞെടുത്താൽ വോട്ടർമാർക്ക് ഖേദിക്കേണ്ടി വരില്ല : പി കെ ഫിറോസ്

Above Post Pazhidam (working)

കുന്നംകുളം : ആലത്തൂർ ലോക സഭ മണ്ഡലത്തിൽ പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ വോട്ടർമാർക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ലെന്നാണ് ഫിറോസ് കുറിച്ചത്.

First Paragraph Rugmini Regency (working)

അത് നാട്ടുകാരന്‍റെ ഉറപ്പാണെന്ന് പറയുന്ന ഫിറോസ് ചെറുപ്രായത്തിൽ തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണെ് രമ്യയെന്നും പറഞ്ഞു. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പി പി ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ജവഹര്‍ ബാലജനവേദിയിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്.

കെ എസ് യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയ രമ്യ ഇപ്പോള്‍ സംഘടനയുടെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ആണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാളുമാണ് രമ്യ.

Second Paragraph  Amabdi Hadicrafts (working)

ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളില്‍ രമ്യ സജീവമായിരുന്നു. കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007ലെ പൊതുപ്രവര്‍ത്തക അവാര്‍ഡും രമ്യയെ തേടിയെത്തി. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.