Post Header (woking) vadesheri

വനിത മതിൽ ,പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം , രമേശ് ചെന്നിത്തല

Above Post Pazhidam (working)

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.

Ambiswami restaurant

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സമൂഹ്യ സാമുദായിക സംഘടനകളുടെ നേതാക്കളെ ഉള്‍പ്പെടുത്തി യോഗം നടത്തിയിരുന്നു. യോഗത്തില്‍ കേരളത്തിന്റെ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വരുന്ന ജനുവരി ഒന്നിന് ‘വനിതാ മതില്‍’ ഉണ്ടാക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു