തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യക്ഷമതയുണ്ടെങ്കിൽ പൂരത്തിൽ പങ്കെടുക്കും : കലക്ടർ

">

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദന്‍റെ ആരോഗ്യക്ഷമത അനുകൂലമാണെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന്നെത്തുമെന്ന് ജില്ലാകളക്ടര്‍ ടി വി അനുപമ. തെച്ചിക്കോട്ടുകാവ് രാമചന്ദനെ നാളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാകളക്ടര്‍ വിശദമാക്കി.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പൊതുതാല്‍പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നല്‍കേണ്ടത് കര്‍ശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു. ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും അനുവദിക്കരുതെന്നും ജനങ്ങള്‍ ആനയുമായി നിശ്ചിത അകലം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നേരത്തെ സ്വീകരിക്കണമെന്നും അപകടം ഉണ്ടായാല്‍ ഉത്തരവാദിത്തം ഉടമകള്‍ ഏറ്റെടുക്കുമെന്ന് രേഖാമൂലം സര്‍ക്കാര്‍ എഴുതിവാങ്ങണമെന്നും എ.ജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors