Header 1

ഗുരുവായൂര്‍ സെന്റ് ആന്റ്ണീസ് പള്ളിയിൽ ഞായറാഴ്ച കൊടിയേറും

ഗുരുവായൂർ : ഗുരുവായൂര്‍ സെന്റ് ആന്റ്ണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഞായറാഴ്ച കൊടിയേറും. രാവിലെ 6.30നുള്ള ദിവ്യബലിക്ക് ശേഷം വികാരി ജനറല്‍ മോണ്‍. തോമസ് കാക്കശേരി കൊടിയേറ്റം നടത്തും. മേയ് 17, 18, 19 തീയതികളിലാണ് തിരുനാള്‍. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ എന്‍.കെ. ലോറന്‍സ്, ജോര്‍ജ് പോള്‍, പി.ജെ. ക്രിസ്റ്റഫര്‍, ജനറല്‍ കണ്‍വീനര്‍ വി.പി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Above Pot