Above Pot

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു

ദില്ലി : കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ദളിത് രാഷ്ട്രീയത്തിന്‍റെ മുഖമായിരുന്ന പസ്വാന്‍ ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന ആളാണ് രാം വിലാസ് പസ്വാന്‍.

First Paragraph  728-90

അച്ഛന്‍ ഇനി ഒപ്പമില്ലെന്ന ട്വിറ്റര്‍ കുറിപ്പിലൂടെയാണ് രാംവിലാസ് പസ്വാന്‍റെ മരണ വിവരം മകന്‍ ചിരാഗ് പസ്വാന്‍ അറിയിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപ്ത്രിയില്‍ കഴിഞ്ഞ അഞ്ചിന് പസ്വാന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വിശ്രമത്തില്‍ കഴിയുമ്പോഴാണ് മരണം. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍ 1969 ബിഹാര്‍ നിയമസഭാംഗമായി. 74 ല്‍ ലോക്ദളിലേക്ക് ചുവട് മാറ്റം. പിന്നീട് ജനതാപാര്‍ട്ടിയില്‍. 80 മുതല്‍ പാര്‍ലമെന്‍റില്‍ രാംവിലാസ് പസ്വാന്‍റെ ശബ്ദമുയര്‍ന്നു. ഭാഗ്യ മണ്ഡലമെന്ന് പസ്വാന്‍ വിളിച്ചിരുന്ന ഹാജിപൂര്‍ എട്ട് തവണ അദ്ദേഹത്തെ ലോക്സഭയിലേക്ക് അയച്ചു. രണ്ടായിരത്തില്‍ ലോക് ജനശക്തിപാര്‍ട്ടിയെന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി ദളിത് രാഷ്ട്രീയത്തില്‍ കൂടുതല്‍ വേരോടിച്ചു. വിപി സിംഗ്,ദേവഗൗഡ വാജ്പേയ്, മന്‍മോഹന്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായി.  

Second Paragraph (saravana bhavan

അധികാര രാഷ്ട്രീയത്തോട് എന്നും ചേര്‍ന്ന് നിന്ന പസ്വാന്‍ മാറുന്ന രാഷ്ട്രീയ കാറ്റ് മുന്‍കൂട്ടി മനസിലാക്കാനുള്ള അസാധാരണ വൈഭവം പ്രകടിപ്പിച്ചിരുന്നു. യുപിഎയില്‍ നിന്ന് എന്‍ഡിഎയിലെത്തിയ അദ്ദേഹം നരേന്ദ്രമോദി മന്ത്രിസഭയില്‍ ആറ് വര്‍ഷം ഭക്ഷ്യമന്ത്രിയായി. ഒരു കാലത്ത് നിതീഷ് കുമാറിനും, ലാലുപ്രസാദിനുമൊക്കെയൊപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുഖമായി മാറിയ പാസ്വാന്‍ വെറും ആറ് ശതമാനം വോട്ടര്‍മാര്‍ക്കിടയിലെ സ്വാധീനം കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ അലങ്കരിച്ചാണ് വിടവാങ്ങുന്നത്. 

<

‘ഞാന്‍ ഒരു വെതര്‍മാനൊന്നുമല്ല, പക്ഷേ ഞാന്‍ പ്രവചിക്കുന്നത് സംഭവിക്കും’- 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ജെ.പി സഖ്യകക്ഷിയായ എന്‍ഡിഎ വിജയിച്ചപ്പോള്‍ രാംവിലാസ് പസ്വാന്‍ പറഞ്ഞത് ഇപ്രകാരമാണ്. ബിഹാറിലെ 40 പാര്‍ലമെന്റ് സീറ്റുകളിലും എന്‍ഡിഎ വിജയിക്കുമെന്ന് താന്‍ പ്രവചിച്ചിരുന്നതായി പാസ്വാന്‍ അന്ന് അവകാശപ്പെട്ടിരുന്നു. യാദൃശ്ചികമെന്നോണം 40 ലോകസഭാ സീറ്റുകളില്‍ 39 സീറ്റുകളും എന്‍ഡിഎ തൂത്തുവാരി. പാസ്വാന്റെ പ്രവചനം ഒരിക്കല്‍ കൂടി ശരിയാവുകയായിരുന്നു. 

‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെതര്‍മാന്‍’ എന്നാണ് രാം വിലാസ് പസ്വാനെ എതിരാളികള്‍ എന്നും വിശേഷിപ്പിക്കാറുളളത്. ഏതുസഖ്യത്തിനൊപ്പം നില്‍ക്കണം എന്ന കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ പസ്വാനെ കഴിഞ്ഞേ മറ്റാരുമുളളൂവെന്നതിനാലാണ് അദ്ദേഹത്തിന് എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ആ പേരിട്ടത്. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ഏതുകക്ഷി അധികാരത്തില്‍വരുമെന്ന് മുന്‍കൂട്ടി കാണാനും കഴിഞ്ഞിരുന്നതാണ് രാം വിലാസ് പസ്വാനെ ഈ സവിശേഷതയ്ക്ക് ഉടമയാക്കിയത്.

1989 മുതല്‍ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ സേവനമനുഷ്ഠിക്കാനും രാം വിലാസ് പാസ്വാന് കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ഒരേയൊരു കേന്ദ്രമന്ത്രിസഭയില്‍ മാത്രമായിരുന്നു അദ്ദേഹം ഭാഗമല്ലാതിരുന്നത്. 2009-14 വരെ ഇന്ത്യ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്. സഖ്യമുണ്ടാക്കുന്നതില്‍ മിടുക്കനായിരുന്ന പസ്വാന്‍ ആ സമത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു. ഹജിപുരില്‍ നിന്ന് തോല്‍വിയായിരുന്നു ഫലം.

രാജ്യസഭയിലെത്തിയിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ കൂടെക്കൂട്ടാന്‍ വിസമ്മതിച്ചു. പക്ഷേ ആ അവഗണനയേയും വളരെ ഫലപ്രദമായി തന്നെയാണ് പാസ്വാന്‍ കൈകാര്യം ചെയ്തത്. 2014-ല്‍ നരേന്ദ്രമോദിയുടെ കീഴിലുളള എന്‍ഡിഎ ക്യാമ്പിലേക്ക് അനായാസേന പസ്വാന്‍ കൂടുമാറി. ഗുജറാത്ത് കലാപത്തെചൊല്ലി വായ്‌പേയി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച പസ്വാന്‍ കൃത്യസമയം മനസ്സിലാക്കി തിരിച്ചെത്തുകയായിരുന്നു. 

1969ലെ ബിഹാര്‍ ഇലക്ഷനില്‍ മത്സരിച്ചുകൊണ്ടാണ് പസ്വാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തസ്തിക നിരസിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുളള ചുവടുമാറ്റം. 77-ല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്. തുടര്‍ന്ന് ജയപരാജയങ്ങള്‍ അറിഞ്ഞുളള മൂന്നുദശകങ്ങള്‍, കൂടുമാറ്റങ്ങള്‍. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ആദ്യമായി 2019-ലെ പൊതുതിരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനിന്നത്. പകരം മൂന്നുകുടുംബാംഗങ്ങളെ കളത്തിലിറക്കി വിജയം കുടുംബത്തിന്റേതാക്കുകയും ചെയ്തു.


<