Header 1 vadesheri (working)

രാജ്യത്ത് പ്രതി ദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു ,ഇന്നലെ മരിച്ചത് 2795 പേർ

Above Post Pazhidam (working)

ന്യൂ ഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നു. 1.27 ലക്ഷം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,55,287 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. നിലവില്‍ 18,95,520 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2795 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 3,31,895 ആയി.

First Paragraph Rugmini Regency (working)