Header 1 vadesheri (working)

രാജ്യത്ത് ഇന്നലെ മാത്രം 3847 കോവിഡ് മരണം

Above Post Pazhidam (working)

ന്യൂ ഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.

First Paragraph Rugmini Regency (working)

അതേസമയം രാജ്യത്ത് 20 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തുവെന്നും വിവരം. 45 വയസിന് മുകളിലുള്ള 34 ശതമാനം പേരും 60 വയസിന് മുകളിലുള്ള 42 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.