തൃശൂരിൽ 2209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 2209 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Poonthanam

1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,725 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ്
സ്ഥിരീകരിച്ചവരുടെ എണ്ണം 2,27,580 ആണ്. 2,12,544 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.06%
ആണ്.

Vasudev Inn

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 2187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Rugmani 700-200

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 122 പുരുഷന്‍മാരും 187 സ്ത്രീകളും പത്ത് വയസ്സിനു താഴെ 100 ആണ്‍കുട്ടികളും 88 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 324
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 900
സര്‍ക്കാര്‍ ആശുപത്രികളില്‍ – 324
സ്വകാര്യ ആശുപത്രികളില്‍ – 823
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1355
കൂടാതെ 7,790 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,168 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 471 പേര്‍
ആശുപത്രിയിലും 1,697 പേര്‍ വീടുകളിലുമാണ്.

11,011 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,671 പേര്‍ക്ക് ആന്റിജന്‍
പരിശോധനയും, 3,170 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 170 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
16,94,968 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.