തൃശൂർ ആകാശവാണിക്ക് രാജ്ഭാഷ പുരസ്‌കാരം

തൃശൂർ : ഭരണ ഭാഷ പ്രവർത്തനത്തിന് തൃശൂർ ആകാശവാണിക്ക് പുരസ്‌കാരം. തൃശൂർ നഗർ രാജ് ഭാഷാ സമിതിയുടെ അർദ്ധ വാർഷിക സമ്മേളനത്തിൽ തൃശൂർ ആകാശവാണിക്ക് വേണ്ടി നിലയം മേധാവി പ്രദീപ് സി കുമാർ അവാർഡ് ഏറ്റുവാങ്ങി. തൃശൂർ എസ്ബിഐ ഡിജിഎം രാജേഷ് എന്നമടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രീയ രാജഭാഷാ കാര്യാലയം ഡെപ്യൂട്ടി ഡയറക്ടർ കെ പി ശർമ മുഖ്യ ആതിഥ്യം വഹിച്ചു.