ഗുരുവായൂരിലെ കാന നിർമാണം മഴക്ക് മുൻപ് പൂർത്തിയാകാൻ സാധ്യത കുറവ്

ഗുരുവായൂർ : ഗുരുവായൂരിൽ അമ്യത് പദ്ധിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കാന നിർമ്മാണം പ്രതിസന്ധിയിലാക്കാൻ സാധ്യത. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ കാന നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്ത് വലിയതോതിൽ മഴവെള്ളം നിറഞ്ഞതോടെ കാന നിർമ്മാണം തുടരാൻ കഴിയാത്ത അവസ്ഥയിലാണ് കരാറുകാർ. മഹാരാജ ജങ്ക്ഷനു സമീപം നിർമ്മിക്കുന്ന കാനയിൽ നിറഞ്ഞ വെള്ളം വറ്റിക്കുവാൻ വ്യാഴാഴ്ച നടത്തിയ ശ്രമം മോട്ടോറിന്റെ തകരാറിനാൽ നടക്കാതെ പോയി. മഴക്കാലമാകുമ്പോൽ ഗുരുവായൂരിലനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് മറികടക്കുന്നതിനായാണ് നഗരസഭ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി കാന നിർമ്മാണം ആരംഭിച്ചത്.

Vadasheri

എന്നാൽകാനയും നടപ്പാതയും നിർമ്മിക്കുന്ന പല സ്ഥലങ്ങളിലെയും പ്രവർത്തികൾ പാതി വഴിയിൽ നിന്ന അവസ്ഥയിലാണ് ഇത് വരുന്ന വർഷക്കാലം ജനങ്ങൾക്ക് വലിയ ദുരിതമാണ് നൽകുക. ആദ്യം പ്രവർത്തി തുടങ്ങിയ കിഴക്കെ നടയിലെ പണികൾ റെയിൽവെ സ്റ്റേഷനു സമീപത്തുള്ള സ്വകാര്യ ഹോട്ടലിനു സമീപം തടസ്സപ്പെട്ട അവസ്ഥയിലാണ് കൂടാതെ കിഴക്കെ നടയിലെ ബസ്സ്സ്റ്റാൻഡിനു സമീപത്തെ നിർമ്മാണ പ്രവർത്തികളും ഇഴഞ്ഞാണ് നീങ്ങുന്നത്. മഴക്കാലത്തിന് മുൻപെ ഇന്നർ റിംങ് റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള അധിക്യതരുടെ ശ്രമവും പാഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇന്നർ റിംങ് റോഡിൽ ഭക്തരെ വലച്ച് കാന നിർമ്മാണത്തിനായി വൺവെ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത സ്ഥലത്തേക്ക് പോലും വൺവെ കാരണം കിലോ മീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ.

ഇരു ചക്ര വാഹനക്കാരെയാണ് ഇത് ഏറെ ബാധിച്ചത്. ഗുരുവായൂരിലെ കച്ച വട ക്കാരുംക്ഷേത്രത്തിന് ചുറ്റും താമസിക്കുന്നവരും വൺവേ ദിവസവും അനേകം കിലോമീറ്റർ ചുറ്റിത്തിരിയേണ്ട അവസ്ഥയാണ് ഉള്ളത് . വൺവേ സമ്പ്രദായത്തിൽ നിന്ന് ഇരുചക്രവാഹനക്കാരെയെങ്കിലും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ് . കൂടാതെ വലിയ ഭക്തജന തിരക്ക് അനുഭവപ്പെടുന്ന വൈശാഖ മാസത്തിൽ ഭക്തരുടെ സുരക്ഷയ്ക്കായി ജോലി നിർവ്വഹിക്കേണ്ട, പോലീസ് ഉദ്യോഗസ്ഥരെ കൂട്ടമായി വൺവെ നിയന്ത്രിക്കുവാനായി നിയമിക്കേണ്ട അവസ്ഥയിലാണ് ടെമ്പിൾ പോലീസ്. കൂടാതെ കാന നിർമ്മാണം വ്യാപാരികളെയും വലിയ പ്രതസന്ധിയിലാക്കിയിരിക്കുകയാണ്.