രാജാജി മാത്യു തോമസിന്റെ ഗുരുവായൂരിലെ രണ്ടാം ഘട്ട പര്യടനം

">

ഗുരുവായൂർ : തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ രണ്ടാം ഘട്ട പൊതുപര്യടനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ 7 മണിക്ക് എടക്കര യുവധാരയില്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ പുന്നയൂര്‍, പുന്നയൂര്‍ക്കുളം വടക്കേക്കാട് മേഖലകളിലെ അവിയൂര്‍, കാട്ടിലപ്പള്ളി ബീച്ച്, മൊയ്തീന്‍ പള്ളി, തങ്ങള്‍പടി, പനന്തറ, കടിക്കാട്, മാവിന്‍ചുവട്, ആറ്റുപുറം, കൊച്ചന്നൂര്‍, തിരുവളയന്നൂര്‍, നായരങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി.

കാട്ടിലെ പള്ളി ബീച്ചില്‍ വള്ളത്തിന്റെ മാതൃകയും പങ്കായവും തൊപ്പിയും നല്‍കിക്കൊണ്ടായിരുന്നു രാജാജിയെ മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചത്. തുറന്ന ജീപ്പിലായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം. പൂക്കോട് മേഖലയില്‍ കാവീട് കൊളാടിപ്പടിയിലായിരുന്നു ആദ്യസ്വീകരണം. ഗുരുവായൂര്‍, ഒരുമനയൂര്‍, ചാവക്കാട്, കടപ്പുറം, ഏങ്ങണ്ടിയൂര്‍ മേഖലകളിലെ കോട്ടപ്പടി, കൃഷ്ണപിള്ള നഗര്‍, തിരുവെങ്കിടം, മാണിക്കത്തുപടി, എടപ്പുള്ളി, ഒറ്റത്തെങ്ങ്, വഞ്ചിക്കടവ്, പുന്ന, തിരുവത്ര കുഞ്ചേരി, ചെങ്കോട്ട, ബ്ലാങ്ങാട്, തൊട്ടാപ്പ്, മുനക്കകടവ്, വട്ടേക്കാട്, കുന്നത്തങ്ങാടി പുളിഞ്ചോട്, തിരുമംഗലം എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി ആയിരംകണ്ണിയില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, സി സുമേഷ്, കെ കെ സുധീരന്‍, എം കൃഷ്ണദാസ്, അഡ്വ. പി. മുഹമ്മദ് ബഷീര്‍, ടി ടി ശിവദാസന്‍, സി വി ശ്രീനിവാസന്‍, കെ പി വിനോദ്, കെ കെ മുബാറക്, സുരേഷ് വാര്യര്‍, മായാമോഹനന്‍, ലാസര്‍ പേരകം, ഇ പി സുരേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors