രാജാജി മാത്യു തോമസിന്റെ ഗുരുവായൂർ മണ്ഡലം പര്യടനം പൂർത്തിയായി

">

ഗുരുവായൂർ : തൃശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ ഗുരുവായൂർ മണ്ഡലം പര്യടനം പൂർത്തിയായി ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഏത്തായി, ഫിഷ്‌ലാന്റ് സെന്റർ, മൂന്നാംകല്ല്, അഞ്ചങ്ങാടി, ബ്ലാങ്ങാട്, മണത്തല, തിരുവത്ര, കോട്ടപ്പുറം, പാലയൂർ, മുതുവട്ടൂർ, പുത്തൻപല്ലി, കാരക്കാട്, ഇരിങ്ങപ്പുറം, ആനക്കോട്ട, കാവീട്, വൈലത്തൂർ, മണികണ്‌ഠേശ്വരം, ആൽത്തറ, മന്ദലാംകുന്ന് എടക്കഴിയൂർ തുടങ്ങി മണ്ഡലത്തിലെ 50ഓളം കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ പര്യടനം പുന്നയൂർ പഞ്ചായത്തിലെ കുഴിങ്ങരയിലാണ് സമാപിച്ചത്. കെ വി അബ്ദുൾഖാദർ എംഎൽഎ, സിപിഐ ജില്ലാ എക്സ്‌ക്യുട്ടീവ് അംഗങ്ങളായ സൈമൺ , കെ കെ സുധീരൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, എം കൃഷ്ണദാസ്, ടി ടി ശിവദാസൻ, അഡ്വ. പി. മുഹമ്മദ് ബഷീർ, സി വി ശ്രീനിവാസൻ, സുരേഷ് വാര്യർ, ടി വി സുരേന്ദ്രൻ, എം.പി ഇക്ബാൽ പി കെ രാജേശ്വരൻ, കെ കെ മുബാറക്, കെ വി വിവിധ്, ലാസർ പേരകം, മായാമോഹനൻ, ഇ പി സുരേഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors