ഗുരുവായൂരിൽ മഴക്കാല പൂർവ്വ ശുചീകരണത്തിലും ഭരണ പ്രതിപക്ഷ തർക്കം
ഗുരുവായൂര്‍ : നഗരസഭയുടെ മഴക്കാല പൂര്‍വ്വരോഗ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ പ്രതിപക്ഷങ്ങൾ വെവ്വേറെ തുടക്കം കുറിച്ചു . നഗര സഭ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ശുചീകരണം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ശുചീകരണം നടത്തി പ്രതിഷേധിച്ചു . നഗര സഭ ശുചീകരണ പ്രവർത്തനങ്ങൾ തങ്ങളെ അറിയിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതി പക്ഷ കൗൺസിലർ മാർ ചൂൽ എടുത്തത് .
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്.രേവതി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷനായി.എം.രതി,ടി.എസ്.ഷെനില്‍,ഷൈലജ ദേവന്‍,സി.അനില്‍കുമാര്‍,സെക്രട്ടറി വി.പി.ഷിബു,ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി സ്മൃതിമണ്ഡപത്തിലെ ശുചീകരണം പ്രതിപക്ഷ നേതാവ് ബാബു ആളൂര്‍ ഉദ്ഘാടനം ചെയ്തു.റഷീദ് കുന്നിക്കല്‍,എ.ടി.ഹംസ,ജോയ് ചെറിയാന്‍,പി.എസ്.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.