Above Pot

രാഹുല്‍ഗാന്ധി യുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിന്‍ താരമായി

മലപ്പുറം: പരിചയ സമ്ബത്തുള്ള പരിഭാഷകര്‍ പോലും രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രമുഖരുടെ പ്രസംഗം പരിഭാഷപ്പെടുത്തി ഏറെ ചിരിക്കാനുള്ള വക നല്‍കിയിട്ടുണ്ട് സോഷ്യല്‍മീഡിയയ്ക്ക്. എന്നാല്‍ ഇത്തവണ ഒന്ന് പതറിയാല്‍ പോലും ട്രോളായി മാറാന്‍ സാധ്യതയുള്ള ഒരു സാഹചര്യത്തില്‍ നിന്നും ധൈര്യപൂര്‍വ്വം മുന്നോട്ട് വന്ന് രാഹുല്‍ ഗാന്ധി എംപിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫ ഫെബിന്‍ താരമാവുകയായിരുന്നു.

First Paragraph  728-90

zumba adv

Second Paragraph (saravana bhavan

രാഹുല്‍ ഗാന്ധിയെപ്പോലെ പ്രമുഖനായ ഒരു നേതാവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന്റെ വിറയല്‍ ഒന്നുമില്ലാതെയാണ് സഫ എന്ന വിദ്യാര്‍ത്ഥിനി പരിഭാഷ കിടിലനാക്കിയത്. ഔപചാരികമായ മലയാള ഭാഷയെ ഉപേക്ഷിച്ച്‌ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ നാട്ടുഭാഷയിലാണ് രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം സഫ മൊഴിമാറ്റിയത്. ഒരിടത്തുപോലും പതര്‍ച്ചയോ തടസ്സമോ ഇല്ലാതെ, അര്‍ത്ഥം ഒട്ടും ചോരാതെയായിരുന്നു മൊഴിമാറ്റം. കാലഘട്ടത്തില്‍ ശാസ്ത്രത്തിന്റെ പ്രസക്തി രാഹുല്‍ ഗാന്ധി ചെറിയ വാക്കുകളിലൊതുക്കിയപ്പോള്‍ ആറ്റിക്കുറുക്കിയ നാട്ടുമൊഴിയില്‍ സഫയും മൊഴിമാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും സഫയുടെ മൊഴിമാറ്റവും സോഷ്യല്‍മീഡിയയില്‍ വൈറലായി.

രാഹുല്‍ ഗാന്ധിയുടെ മികച്ച ഇംഗ്ലീഷ് പ്രസംഗത്തെ അര്‍ത്ഥം ചോരാതെ മലയാളത്തിലാക്കിയ സഫ ഫെബിന്‍ പഠിച്ചത് പൊതുവിദ്യാലയങ്ങളില്‍ തന്നെയാണ്. മലയോര ഗ്രാമമായ കരുവാരകുണ്ടിലെ കുട്ടത്തിയിലാണ് സഫയുടെ വീട്. പിതാവ് കുഞ്ഞിമുഹമ്മദ് മദ്രസ അധ്യാപകനാണ്. മാതാവ് സാറ വീട്ടമ്മയും. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി സയന്‍സ് തെരഞ്ഞെടുത്തു. പ്ലസ് വണ്ണിലും മുഴുവന്‍ എ പ്ലസ് നേടി പഠനത്തിലും മിടുക്കിയാണ് സഫ. പുറമെ, സ്‌കൂളിലെ സര്‍ഗാത്മക പ്രവര്‍ത്തനത്തിലും മുന്നില്‍ നില്‍ക്കുന്നു. സ്‌കൂളില്‍ ആരംഭിച്ച റേഡിയോക്ക് ചുക്കാന്‍ പിടിച്ചതും സഫയാണ്.

അഞ്ച് മിനിറ്റോളം നീണ്ട പ്രസംഗം സഫ തെറ്റുകളില്ലാത്ത പരിഭാഷപ്പെടുത്തിയതോടെ രാഹുല്‍ തന്നെ സഫയെ ചോക്ലേറ്റ് നല്‍കി അനുമോദിച്ചു. നിറകണ്ണുകളോടെയാണ് സഫ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ചെറിയ സമ്മാനം ഏറ്റുവാങ്ങിയത്. സാധാരണ കൂടെയുള്ള രാഷ്ട്രീയ നേതാക്കളെ അല്ലെങ്കില്‍ ഭാഷാ വിദഗ്ധരോ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്. പതിവിന് വിപരീതമായി. കരുവരാക്കുണ്ട് ഗവ.എച്ച്‌എസ്‌എസില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ സഹായിക്കാമോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിക്കുകയും ഈ ദൗത്യം ഏറ്റെടുത്ത് സഫ വേദിയിലെത്തുകയുമായിരുന്നു.