Madhavam header
Above Pot

രാഹുല്‍ ഗാന്ധിയെ തള്ളിവീഴ്ത്തി യു.പി. പോലീസ്.

ന്യൂഡൽഹി∙ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് മർദിച്ച് തള്ളിയിട്ടതായി ആരോപണം. പൊലീസ് തന്നെ മർദിച്ചു നിലത്തേക്ക് തള്ളിയിട്ടുവെന്ന് രാഹുൽ പറഞ്ഞു.

.

Astrologer

രാഹുലിനേയും പ്രിയങ്കയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇരുവരേയും ഡൽഹിയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. സംസ്ഥാന അതിർത്തി വരെ ഉത്തർപ്രദേശ് പൊലീസ് നേതാക്കളെ അനുഗമിക്കും. കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ ഇരു നേതാക്കളെയും ഹത്രാസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് യുപി പൊലീസ് സ്വീകരിച്ചത്.

ഇന്ന്​ രാവിലെ മുതൽ പെൺകുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പൊലീസ് വഴിതടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്​. കിലോമീറ്ററുകൾ അകലെ നിന്നു തന്നെ മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പൊലീസ് തടയുന്ന അവസ്ഥയാണ്​. ജില്ലാ കലക്​ടർ സ്ഥലത്ത്​ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു

മരിച്ച പെൺകുട്ടിയുടെ വീടിന് സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ അവിടേക്ക് പോകാൻ സാധിക്കില്ലെന്നായിരുന്നു പൊലീസ് രാഹുൽ ഗാന്ധിയെ അറിയിച്ചത്. തുടർന്നു തനിച്ചു പോകാൻ തയാറാണെന്ന് രാഹുൽ പറഞ്ഞു. എന്നാൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് യമുന എക്സ്പ്രസ് വേയിൽ സംഘർഷം ഉടലെടുത്തു. പൊലീസുമായി വാക്കേറ്റവും രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവുമുണ്ടായി. ഇതിനിടെ രാഹുൽ നിലത്തു വീണു.

പൊലീസ് തന്നെ മർദിച്ചു നിലത്തേക്ക് തള്ളിയിട്ടുവെന്ന് പറഞ്ഞ രാഹുൽ , ‘ഈ രാജ്യത്ത് നടക്കാൻ മോദിക്കു മാത്രമേ സാധിക്കുകയുള്ളോ? സാധാരണക്കാരനായ വ്യക്തിക്ക് നടക്കാൻ സാധിക്കില്ലെ? എന്നും ചോദിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. മരിച്ച പെൺകുട്ടിയുടെ വീടിന് സമീപത്ത് നിരോധനാജ്ഞയും ഒപ്പം കോവിഡ് കണ്ടെയ്ൻമെന്റ് സോണായും സർക്കാർ പ്രഖ്യാപിച്ചു. ഇക്കാരണത്താൽ സ്ഥലത്തേക്ക് പോകാൻ സാധിക്കില്ല എന്നറിയിച്ചാണ് രാഹുലിനേയും സംഘത്തേയും മടക്കി അയച്ചത്.  കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല തുടങ്ങി മുതർന്ന നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Vadasheri Footer