Post Header (woking) vadesheri

രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഗ്യാലറികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കളിക്കരുതെന്ന് ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ചോരവിഴ്ത്താന്‍ നിരവധി പേര്‍ തയ്യാറായിരുന്നെന്ന പരാമര്‍ശത്തിലാണ് കേസ്. . തിരുവനന്തപുരം സ്വദേശി പ്രമോദിന്റെ പരാതിയില്‍ നിയപോദേശം നേടിയ ശേഷമാണ് പോലീസ് കേസെടുത്തത്. .

Ambiswami restaurant

അതേസമയം രാഹുല്‍ ഈശ്വറിനെതിരെ കടുത്ത വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. രാഹുല്‍ ഈശ്വര്‍ എന്ന വിഷജന്തു നാവെടുത്താല്‍ വിഷം വമിപ്പിക്കുന്ന വാക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നതെന്നായിരുന്നു കടകംപള്ളിയുടെ പരാമര്‍ശം. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ വെച്ചാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയത്

ഇതിനിടെ സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി കോടതി പറഞ്ഞു. ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
അക്രമ സംഭവങ്ങളിലെ പങ്കാളിത്വം ഉറപ്പിച്ചാല്‍ മാത്രമേ അറസ്റ്റ് പാടുള്ളു. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും. ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.

Second Paragraph  Rugmini (working)

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പോലീസ് അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളാ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും