header 4

റാഫി വലിയകത്ത് ഒരുമനയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് .

ചാവക്കാട് : ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്‌ലിം ലീഗ്) തെരഞ്ഞെടുത്തു. യു ഡി എഫ് ധാരണയുടെ ഭാഗമായി കോണ്‍ഗ്രസിലെ അബ്ദുല്‍ റസാഖ് രാജിവെച്ച ഒഴിവിലേക്കാണ് റാഫി വലിയകത്തിനെ തെരഞ്ഞെടുത്തത്. 10 വര്‍ഷം കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പര്‍സ്ഥാനവും, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറിമാരില്‍ ഒരാളും, ചാവക്കാട് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ പ്രസ് ഫോറം പ്രസിഡന്റുമാണ്.

അനുമോദന യോഗം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസ്രിയ മുസ്താക്കലി ഉദ്ഘാടനം ചെയ്തു. മുൻ ബാങ്ക് പ്രസിഡൻറ് റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി, കെ ജെ ചാക്കോ, പി എം മുജീബ്, ഉമ്മർ കുഞ്ഞി , പി കെ അബൂബക്കർ , മുസ്താഖലി ,വി.എം ഷാഹിദ്, വി കെ കുഞ്ഞാലു, സി. കോയ ഹാജി, ഡയറക്ടർ മാരായ.
കുര്യാക്കോസ്, മൊയ്നുദ്ധീൻ, വേലായുധൻ, നാദിയ, റംഷി, മോഹനൻ, ശശികല
ബാങ്ക് സിക്രട്ടറി സുജോ, സ്റ്റാഫ് പ്രതിനിധി മുനീറ എന്നിവർ സംസാരിച്ചു

Astrologer