Madhavam header
Above Pot

ഗുരുവായൂർ റെയിൽവേ മേൽപ്പാലം :മുഴുവൻ ഗർഡറുകൾ സെപ്റ്റംബറിൽ സ്ഥാപിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന ഗർഡറുകൾ മുഴുവൻ സെപ്റ്റംബർ ആദ്യ വാരത്തോടെ സ്ഥാപിക്കും. ആഗസ്റ്റ് 20 നകം ഗർഡറുകൾ നിർമാണ സ്ഥലത്ത് എത്തിക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്പാൻ നിർമ്മാണത്തിന് ആവശ്യമായ ഗർഡുകൾ എത്തിക്കുന്നതിനുള്ള കാലതാമസം റെയിൽവേ മേൽപ്പാല നിർമ്മാണത്തെ മുഴുവൻ കാര്യമായി ബാധിച്ചെന്ന് എം എൽ എ യോഗത്തിൽ ചൂണ്ടിക്കാട്ടി.നിർമ്മാണ പ്രവർത്തനങ്ങളിൽ കരാർ ഏജൻസികൾ വീഴ്ച വരുത്തിയതിൽ എംഎൽഎ അതൃപ്തി അറിയിച്ചു.

ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണവുമായി പ്രവൃത്തിയിൽ കരാർ ഏജൻസി വീഴ്ച്ച വരുത്തിയ വിഷയം ബന്ധപ്പെട്ട ഗൗരവമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യൂ.ഡി മന്ത്രിക്ക് കത്ത് നൽകുവാനും യോഗത്തിൽ തീരുമാനിച്ചു. നല്ല രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച സർവ്വീസ് റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനും തീരുമാനമായി.
റിട്ടെയ്നിംഗ് വാൾ സ്ഥാപിക്കുന്ന സ്ഥലത്ത് കെ.എസ്.ഇ.ബി യുടെ യു.ജി കേബിളുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ കെ.എസ്.ഇ.ബി അധികൃതരും ആർ.ബി.ഡി.സി.കെ യും തമ്മിൽ സംയുക്ത പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു.

Astrologer

റെയിൽവെ പാളത്തിന് സമീപം പൈലിംഗ് നടത്തി തൂണുകൾ സ്ഥാപിക്കുന്നതിനാവശ്യമായ ഡിസൈന് ഐ.ഐ.ടി യിൽ നിന്നും അപ്രൂവൽ ലഭ്യമാക്കുന്നതിനായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിന് കരാർ ഏജൻസിക്ക് നിർദ്ദേശം നൽകി.
ഗുരുവായൂർ റെയിൽവെ പ്രവർത്തനങ്ങളിൽ കരാർ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട ഏജൻസിയായ ആർ.ബി.ഡി.സികയും, പി.എം.സി ആയ റൈറ്റ്സും കൂടുതൽ ഗൗരവമായും കാര്യക്ഷമമായും പ്രവൃത്തിക്കേണ്ടതാണെന്ന് എം എൽ എ നിർദ്ദേശിച്ചു.റെയിൽവെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അക്വിസിഷൻ ആവശ്യമായ സ്ഥലം ഉടമകളുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർക്കാൻ നിർദ്ദേശിച്ചു.

ഗുരുവായൂർ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ചാവക്കാട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ആർ ആർ ശ്രീജേഷ്,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ വി വി വിജോയ്, ആർ ബി ഡി സി കെ (പി ഇ) ഇ.എ ആഷിദ്, ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഐ എസ് എച്ച് ഒ പ്രേമാനന്ദന്‍, എസ്ഐ കെ ഗിരി, എസ് പി എൽ ഇൻഫ്രാസ്ട്രക്ചർ മാനേജർ പി അനൂപ്,ഡെപ്യൂട്ടി മാനേജർ സുരേഷ് ജയരാമൻ,സതേൺ റെയിൽവേ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി അബ്ദുൽ അസീസ്,കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബീന, എം ബിജി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Vadasheri Footer