
ക്വിറ്റ് ഇന്ത്യാ ദിനചാരണം

ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു.രാവിലെ 5 മണിക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രഭാതഭേരിയൊടെ തുടങിയ സ്ഥാപക ദിനാചരണ പരിപാടിക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം സെക്രെട്ടറി വി.എസ്.നവനീത് മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രതീഷ് ഓടാട്ട്,സിന്റോ തോമസ്,രഞ്ജിത്ത് പാലിയത്ത്,സ്റ്റാൻജോ സ്റ്റാൻലി,പി.ആർ.പ്രകാശൻ,മനീഷ് നീലിമന എന്നിവർ സംസാരിച്ചു.
കെ.വി.ഹരികൃഷ്ണൻ,രാകേഷ് നെന്മിനി ,അൻസാർ അമ്പലത്ത്,കെ.വി.ശ്രീജിഷ് ,എം.വി.ഷിദു,ശ്രീജിത്ത്,ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി
