Header 1 vadesheri (working)

രാത്രി പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയിൽ ഉഗ്ര സ്ഫോടനം , ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

തൃശൂർ: വടക്കാഞ്ചേരിക്ക് സമീപം വാഴക്കോട്ട് സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഉഗ്ര സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും കേടുപാട് പറ്റി. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ട് അബ്ദുൾ സലാമിൻറെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ഇദ്ദേഹത്തിൻറെ സഹോദരൻ അബ്ദുൾ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരെ തൃശൂരിൽ ദയ, അശ്വനി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.

First Paragraph Rugmini Regency (working)

പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. രാത്രി ഏഴേമുക്കാലോടെയാണ് അപകടം. ഇവിടെ സാധാരണയായി തുടർച്ചയായി ഭൂചലന മേഖലയാണെന്നതിനാൽ ജനങ്ങൾ ആദ്യം കരുതിയത്. നാട്ടുകാർ പരിഭ്രാന്തിയിലായി. ഉഗ്ര സ്ഫോടനം കേട്ട് ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടുകയും ചെയ്തു. കിലോമീറ്ററുകൾ ദൂരത്തിൽ സ്ഫോടനത്തിൻറെ അലയൊലി അനുഭവപ്പെട്ടു. ആറ് മാസം മുമ്പ് വരെ അനുമതിയുണ്ടായിരുന്നുവെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

അതെ സമയം രാത്രി സമയത്ത് അനധികൃതമായി ഇവിടെ പാറ പൊട്ടിക്കൽ നടന്നിരുന്നതായി ഈ മേഖലയിൽ ഉള്ളവർ പറഞ്ഞു , പുലർച്ചെ 4 മണിക്കും 6.30 നും ഇടയിലായി നൂറിലധികം ലോഡ് കരിങ്കല്ലുകൾ ഇവിടെ നിന്നും കയറ്റി പോയിരുന്നു ഇത് പോലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും അറിയാവുന്ന കാര്യങ്ങൾ ആണെന്നും ഇവർ കൂട്ടിച്ചേർത്തു .രാത്രി പാറ പൊട്ടിക്കാൻ എത്തിയ ജീവനക്കാർക്ക് പറ്റിയ കൈ അബദ്ധമാണ് സ്‌ഫോടനത്തിന് കാരണ മാ യതത്രെ.2019ൽ തൃശൂർ സബ് കലക്ടറായിരുന്ന രേണുരാജ് നേരിട്ടെത്തി അടച്ചു പൂട്ടിയതാണ് ഇപ്പോൾ സ്ഫോടനമുണ്ടായ ക്വാറി. കുന്നംകുളം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസും വടക്കാഞ്ചേരി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.