Header Saravan Bhavan

കെ സുധാകരനെ പ്രകോപിപ്പിക്കേണ്ടെന്ന് ധാരണ,ഇനി മിണ്ടേണ്ടെന്ന് സിപിഎം

Above article- 1

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യക്തി അധിക്ഷേപത്തിനെതിെര കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നൽകിയ മറുപടി പിണറായി വിജയനും പാർട്ടിക്കും ക്ഷീണമായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ബ്രണ്ണൻ കോളേജ് വിഷയം ഓർമ്മപ്പെടുത്തി ഇനി നേരിട്ടുള്ള ഏറ്റുമുട്ടൽ വേണ്ടെന്ന് സിപിഎമ്മിൽ ധാരണ. സുധാകരൻ നൽകിയ അഭിമുഖം, അതിനെതിരെ മുഖ്യമന്ത്രിയുടെ മറുപടി, അതിന് കെ സുധാകരന്റെ തിരിച്ചടി എന്നിവയെല്ലാം കഴിഞ്ഞുപോയ വിഷയങ്ങളാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.

Astrologer

അതിനാൽ, ഇനി അതേക്കുറിച്ച് നേതാക്കൾ തമ്മിൽ വാഗ്വാദങ്ങൾ തുടരേണ്ടതില്ല. കെപിസിസി അധ്യക്ഷൻ ആ പദവിയിലിരുന്ന് പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്നും അതിനാലാണ് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവന്നതെന്നുമാണ് ഇന്നലെ ഇതേക്കുറിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചത്. എന്നാൽ, മുഖ്യമന്ത്രി ആ പദവിയിലിരുന്ന് പറയേണ്ടതാണോ പറഞ്ഞത് എന്ന ആക്ഷേപത്തിന് മൗനമായിരുന്നു മറുപടി. ഏതായാലും വിഷയം ഇതോടെ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.


മുഖ്യമന്ത്രിക്കെതിരെ നടത്തിയ കടന്നാക്രമണം പ്രതിരോധിക്കാന്‍ കൂടുതൽ സിപിഎം നേതാക്കള്‍ രംഗത്തെത്തിയെങ്കിലും കെ. സുധാകരന്‍ കൂടുതല്‍ ശക്തമായി വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് പിൻമാറാൻ സിപിഎം തീരുമാനിച്ചത്. പിണറായി വിജയൻ പ്രതിയായ വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിന്റെ എഫ്ഐആർ വാർത്താസമ്മേളനത്തിൽ കെ സുധാകരൻ ഉയർത്തിക്കാട്ടിയതും പിണറായി വിജയന്റെ മാഫിയാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചതും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലൽപ്പിച്ചുവെന്ന വികാരം നേരത്തെ തന്നെ പാർട്ടിയിലെ ഒരുവിഭാഗം പങ്കുവെച്ചിരുന്നു. പിണറായി വിജയന്റെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവം ഓർമ്മിപ്പിച്ചും വിദേശ കറൻസി ഇടപാട്, കള്ളക്കടത്ത് എന്നിവയിൽ ആരോപണം ഉന്നയിച്ചും സുധാകരൻ തിരിച്ചടിച്ചത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.  

Vadasheri Footer