Post Header (woking) vadesheri

ഒരാഴ്ച്ച മുൻപ് അടച്ച റോഡിലെ കുഴികൾ വീണ്ടും തകർന്നു , കരാറുകാരനെതിനെ നടപടി എടുക്കണം

Above Post Pazhidam (working)

ചാവക്കാട് വടക്കേ ബൈപ്പാസിൽ ഒരാഴ്ച മുമ്പ് അടച്ച കുഴികൾ അപകടകരമായ രീതിയിൽ വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ പ്രഹസനമായ രീതിയിൽ റോഡ് പണി നടത്തിയ കരാറുകാരനെതിരെ നടപടി എടുക്കണമെന്നും, എത്രയും വേഗം അപകടകരമായ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് പി ഡബ്ള്യു ഡി എഞ്ചിനീയർക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി.വിജു, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷി ലാസർ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്

Ambiswami restaurant