പുഴക്കൽ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണം : റ്റി വി ചന്ദ്രമോഹൻ
തൃശൂർ : ബാലിശമായ പിടിവാശി വെടിഞ്ഞ് സംസ്ഥാന സർക്കാർ, പുഴക്കൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. മരണക്കിണറായ തൃശൂരിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ദിവാൻജി മൂലമേൽ പാലം ഉടൻ പണി പൂർത്തിയാക്കി തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങൾ മുൻനിറുത്തി മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി മുൻസിപ്പൽ കോർപ്പറേഷന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യമൊരുക്കാതെ പാതകളിൽ ഇയ്യാം പാറ്റകളെപ്പോലെ മനുഷ്യ ജീവൻ പൊലിഞ്ഞു വീഴുമ്പോഴും, പിഴയൊടുക്കാൻ മാത്രമുള്ള യന്ത്രങ്ങളായാണ് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ കാണുന്നതെന്നും ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ടി.വി.ചന്ദ്രമോഹൻ കൂട്ടിച്ചേർത്തു . ടി.എം.മജീദ് മുഖ്യ പ്രഭാഷണം നടത്തി. സജീവൻ നടത്തറ അദ്ധ്യക്ഷത വഹിച്ചു.
ജന:സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ ,സംസ്ഥാന ഭാരവാഹികളായ കൊല്ലം സുകു, സി.എം.അമ്പിളി ടീച്ചർ, അഡ്വ: കെ.കെ.രാജീവൻ, റിട്ട: സോഷ്യൽ ജസ് റ്റിസ് ഡയരക്ടർ കെ.ജി.ശ്രീദേവിയമ്മ,കെ.ആർ.ധന്യ ടീച്ചർ, വൈദ്യചന്ദ്രിക മംഗളാനന്ദൻ,
ജില്ലാ സെക്രട്ടറിമാരായ അശോകൻ കാഞ്ഞിരപ്പറമ്പിൽ, ബൈജു കെ.ആർ, ഷിബു പി.ബി, തുടങ്ങിയവർ പ്രസംഗിച്ചു.ശിവദാസൻ പുത്തൻപുരക്കൽ, മുഹമ്മദ് ബഷീർ വെള്ളറക്കാട്, രാജ് കുമാർ, ജ്യോതി ആനന്ദ്, മിനി നടത്തറ, സുനിത വടക്കാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സെക്രട്ടറി വസന്തൻ ചിയ്യാരം സ്വാഗതവും വിൻസൺ മാസ്റ്റർ നന്ദിയും പറഞ്ഞു.